ശിവഗിരി : ശ്രീനാരായണഗുരുദേവന്‍ ശിവഗിരിയില്‍ ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്റെ വാര്‍ഷിക മഹോത്സവം ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി വിജ്ഞാന പ്രദമായ ശ്രീനാരായണധര്‍മ്മമീമാംസ പഠന ശിബിരമായി സംഘടിപ്പിക്കുന്നതാണ്. ഏപ്രില്‍ 21, 22, 23 തീയതികളില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ധര്‍മ്മമീമാംസാ പരിഷത്തില്‍ ഗുരുദേവ കൃതികളും മറ്റ് ആധ്യാത്മിക വിഷയങ്ങളും അധികരിച്ച് ശിവഗിരിയിലെ സംന്യാസിവര്യന്മാരും പ്രമുഖ പണ്ഡിതന്മാരും പഠന ക്ലാസ് നയിക്കുന്നതാണ.്
ആഘോഷ പരിപാടികള്‍ക്കപ്പുറത്ത് ജനങ്ങള്‍ക്ക് അറിവു നല്‍കണം അതാണ് അവരെ നന്നാക്കുവാനുള്ള മരുന്ന് എന്നു ഗുരുദേവന് ഉപദേശിച്ചിരുന്നു. ക്ഷേത്രങ്ങളില്‍ കരിയും ആനയും വെടിക്കെട്ടും ആവശ്യമില്ല. പകരം വിജ്ഞാനവര്‍ദ്ധന വിനുതകുമാറുള്ള പ്രഭാഷണങ്ങളും ഉപദേശങ്ങളുമാണ് വേണ്ടതെന്ന ഗുരുദേവകല്പ്പന ശിരസാവഹിച്ചാണ് ശാരദാ പ്രതിഷ്ഠാ വാര്‍ഷികം മൂന്ന് ദിവസത്തെ പഠന ക്യാമ്പായി നടത്തുന്നത്.
ദിവസവും രാവിലെ മുതല്‍ രാത്രി വരെ നീളുന്ന ഈ പഠന ക്യാമ്പില്‍ ജാതിമതഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കാമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്ററ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9048455332
ശിവഗിരി മതമഹാപാഠശാലയുടെ ഭാഗമായി ശ്രീനാരായണ ഗുരുദേവ ദര്‍ശനത്തില്‍ ഹ്രസ്വകാല പഠന ശിബിരം ശിവഗിരിയില്‍ 10 മുതല്‍ 19 വരെ നടക്കും. ഗുരുദേവകൃതികള്‍, വേദാന്ത ശാസ്ത്രം, ഉപനിഷത്തുകള്‍ എന്നിവയേയും സമകാലീന വിഷയങ്ങളെയും ആധാരമാക്കി ഗുരുദര്‍ശനത്തിന്റെ വെളിച്ചത്തിലാണ് ക്ലാസ് നടത്തുന്നത്.
ശിവഗിരിമഠത്തിലെ സന്യാസിമാരും മറ്റു ആചാര്യന്മാരും ക്ലാസുകള്‍ക്കു നേതൃത്വം നല്‍കും. സര്‍വ്വമത സമ്മേളന ശതാബ്ദി, കുമാരനാശാന് ദേഹവിയോഗ ശതാബ്ദി, ചട്ടമ്പി സ്വാമി സമാധി ശതാബ്ദി എന്നീ വിഷയങ്ങളെ ആസ്പദമാക്കി പ്രത്യേകം പഠനക്ലാസുകള്‍ ഉണ്ടായിരിക്കും. ക്ലാസില്‍ പങ്കെടുക്കുന്നവര്‍ ആശ്രമോചിതമായ രീതിയില്‍ മഠത്തില്‍ താമസിക്കേണ്ടതാണ്. രജിസ്ട്രേഷന് സംബന്ധിച്ച വിവരങ്ങള്‍ക്ക് : 8129963336, 7012721492, 9495408935.
പഠനക്യാമ്പിലെ ആദ്യക്ലാസ് പത്തിന് പത്തു മണിക്ക് ധര്‍മ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിക്കുന്ന ശിബിരത്തില്‍ ട്രഷറര്‍ സ്വാമി ശാരദാനന്ദ മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി വിശാലാനന്ദ, ഗുരുധര്‍മ്മപ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: