Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നന്ദികേശന്റെ കഴിവും സിദ്ധിയും

ശിവരാത്രി കഥകള്‍

ഇറക്കത്ത് രാധാകൃഷ്ണന്‍ by ഇറക്കത്ത് രാധാകൃഷ്ണന്‍
Mar 5, 2024, 05:55 pm IST
in Samskriti

ശിവപാര്‍ഷദന്മാരില്‍ പ്രമുഖനാണ് നന്ദി. മനുഷ്യരൂപമാണ് നന്ദിക്കുള്ളതെങ്കിലുംഎപ്പോഴും ഭഗവാനെ കണ്ടുകൊണ്ടിരിക്കുന്നതിനാണ് ക്ഷേത്രങ്ങളില്‍ കാളയുടെ രൂപത്തില്‍ നന്ദിയെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട ദിവസമാണ് പ്രദോഷം. പ്രദോഷ വ്രതവും അത്രയ്‌ക്ക് മഹത്തരമാണ്. ശിവപാര്‍വതിമാര്‍ ത്രിസന്ധ്യാനേരത്ത് ആനന്ദനൃത്തംചെയ്യുന്നു. അത് കാണുവാന്‍ സകലദേവീദേവന്മാരും എത്തിച്ചേരും.അവരും നൃത്തത്തില്‍ പങ്കെടുക്കുന്നു. പ്രദോഷത്തില്‍ കറുത്തപക്ഷവും, വെളുത്തപക്ഷവും ഉണ്ട്. രണ്ടും ഗുണമാണെങ്കിലും കറുത്തപക്ഷവും ശനിയാഴ്ചയും കൂടിവരുന്ന ദിവസമാണ് പ്രദോഷവ്രതം ആചരിക്കാനുള്ള ഏറ്റവും നല്ല ദിവസം. ശിവഭഗവാന്‍ ആനത്തോല്‍ ധരിച്ച് പാര്‍വ്വതീസമേതനായിട്ടാണ് പ്രദോഷദിവസം നൃത്തംചെയ്യുന്നത്. സരസ്വതീദേവി വീണവായിക്കുകയും ബ്രഹ്മാവ് താളം പിടക്കുകയുംചെയ്യും. വിഷ്ണുദേവന്‍ മൃദംഗം വായിക്കുമ്പോള്‍ ലക്ഷ്മീദേവി ഗാനമാലപിക്കുന്നു. ഇന്ദ്രന്‍ പുല്ലാങ്കുഴല്‍ വായിക്കുന്നു. നന്ദി, ഭൃംഗി തുടങ്ങിയ ശിവഭൂതഗണങ്ങളും നൃത്തംചെയ്യും. ഉര്‍വശി, രംഭ, മേനക, തിലോത്തമമാര്‍ പിന്‍പാട്ട് പാടും. യക്ഷകിന്നര ഗന്ധര്‍വ്വാദികള്‍ ഭഗവാനെ സ്തുതിച്ചു നില്‍ക്കും. ഇങ്ങനെ സകലദേവീദേവന്മാരും സന്നിഹിതരായി ആനന്ദം അനുഭവിക്കുന്ന പുണ്യദിനമാണ് പ്രദോഷം ദിനം. പ്രദോഷവ്രതം നോറ്റ് ഭഗവാന്റെ കൃപാകടാക്ഷത്തിന് പാത്രമായാല്‍ ദാരിദ്ര്യദുഃഖം ഉണ്ടാകില്ല. സമ്പദ്‌സമൃദ്ധിയോടെ ജീവിതം നയിക്കുവാന്‍ സാധിക്കും. പ്രദോഷദിവസം സന്ധ്യയ്‌ക്കു മുമ്പ് കുളിച്ച് ഭസ്മം പൂശി കുവളത്തിന്റെ ഇലകൊണ്ട് ശിവനെ പൂജിക്കണം. നമഃശിവായ മന്ത്രം ജപിക്കണം. വളരെ ശുദ്ധതയോടുകൂടി നിവേദ്യങ്ങള്‍ ഭഗവാന് സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇതൊക്കെ അറിയാവുന്ന ഭക്തനാണ് നന്ദികേശന്‍. ശിവഭൂതഗണങ്ങളുടെ നൃത്തം കണ്ട് ഭഗവാന്‍ വളരെ സന്തോഷിച്ചു. നൃത്തം കഴിഞ്ഞതിനു ശേഷം ഭൂതഗണങ്ങളുടെ നൃത്തത്തില്‍ പ്രസാദിച്ച ഭഗവാന്‍ അവരെ അടുത്തുവിളിച്ചു. അവരുടെ പ്രത്യേക സിദ്ധികളെക്കുറിച്ചും അവരുടെ സാമര്‍ത്ഥ്യത്തെക്കുറിച്ചും, ആരാഞ്ഞു. ഓരോരുത്തര്‍ക്കും അവരുടെ കഴിവുകള്‍ വിളമ്പാന്‍ ഉത്സാഹമായിരുന്നു.

ആദ്യമായി ഭഗവാന്‍ മൂഷികനെ അടുത്തുവിളിച്ചു. മൂഷികന്‍ തന്റെ ശൈലിയില്‍ കഴിവുകള്‍ വിളമ്പി. ദ്രവ്യങ്ങള്‍, മണത്ത് അറിയാന്‍ ജന്തുക്കളെക്കാളും കഴിവുണ്ട്. ശര്‍ക്കര എവിടെയിരുന്നാലും ഞാന്‍ തിരിച്ചറിയും. അടുത്തത് സിംഹമെത്തി. മൃഗങ്ങളുടെ രാജാവായ എനിക്ക് ആരെയും കീഴ്‌പ്പെടുത്താം. ആനയുടെ മസ്തകം പോലും എനിക്ക് പൊളിക്കാന്‍ സാധിക്കും. ഏറ്റവും ശക്തനാണ് ഞാനെന്ന് സിംഹം പറഞ്ഞു. ഇതുപോലെ ഓരോ മൃഗവേഷമെടുത്ത ഭൂതഗണങ്ങളും അവരുടെ ശൗര്യം വെളിപ്പെടുത്തി. എന്നാല്‍ നന്ദികേശന്‍ വൃഷഭ രൂപം ധരിച്ച് ഒന്നുംമിണ്ടാതെ നിന്നതേയുള്ളൂ.

ഭഗവാന്‍ നന്ദിയെ അടുത്തേയ്‌ക്ക്‌വിളിച്ചു. നന്ദി മാത്രം ഒന്നും പറഞ്ഞില്ലല്ലോ. ഇതുകേട്ട് വൃഷഭ രൂപത്തില്‍ നിന്ന നന്തി പറഞ്ഞു. എനിക്ക് എന്തെങ്കിലും കഴിവോ സാമര്‍ത്ഥ്യമോ ഉണ്ടെങ്കില്‍ അത് ഭഗവാനും അമ്മ പാര്‍വതീദേവിയും കനിഞ്ഞ് അനുഗ്രഹിച്ചതാണ്. അവിടുന്ന് അനുഗ്രഹിച്ചാല്‍ എനിക്ക് രണ്ടു പേരെയും എന്റെ ചുമലലേറ്റി കൈലാസത്തെ പ്രദക്ഷിണം ചെയ്യണമെന്നുണ്ട്. ഇത്‌കേട്ട് ഭഗവാന്‍ പുഞ്ചിരിതൂകിക്കൊണ്ട് അനുവാദം കൊടുത്തു. നന്ദികേശന്‍ നമ്രശിരസ്‌കനായി ജഗദ്പിതാക്കളുടെഅടുത്തെത്തി ചുമലില്‍ കയറുവാനായി എല്ലാ സൗകര്യങ്ങളും ഒരുക്കി. ഓം നമഃശിവായ മന്ത്രം ചൊല്ലികാത്തുനിന്നു. ശിവപാര്‍വതിമാര്‍ നന്ദിയുടെ പുറത്തിരുന്നു. ദേവന്മാര്‍ ആകാശത്ത് നിന്ന് പുഷ്‌വൃഷ്ടി നടത്തി. ജയജയമഹാദേവഎന്ന്എല്ലാവരും ഉച്ചത്തില്‍ ഭഗവാനെ സ്തുതിച്ചു. ഉമാ മഹേശ്വരന്മാരെ മുതുകിലേറ്റി നന്ദികേശന്‍ കൈലാസത്തെ മൂന്ന്തവണ വലം വച്ചു. ഭഗവാന്‍ നന്ദിയെ അനുഗ്രഹിച്ചു.

Tags: HinduismHindu Devotionalശിവരാത്രി കഥകള്‍SivarathriNandhikeshSivapurana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

Samskriti

അനുഗ്രഹം ചൊരിയുന്ന പഞ്ച ദേവതമാര്‍

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

Samskriti

അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം

Samskriti

കുണ്ഡലിനി ശക്തിയെക്കുറിച്ചറിയാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.