തിരുവനന്തപുരം: റേഷൻ വിതരണവും റേഷൻ കാർഡ് മസ്റ്ററിംഗും നടക്കുന്നതിനാൽ സംസ്ഥാനത്ത് റേഷൻകടകളുടെ സമയത്തിൽ പുനക്രമീകരണം. താത്കാലികമായാണ് സമയം പുനക്രമീകരിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ രാവിലെ എട്ട് മുതൽ ഒന്ന് വരെയും ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ ഏഴ് വരെയും റേഷൻകടകൾ പ്രവർത്തിക്കും.
ഇന്ന് മുതൽ മാർച്ച് ഒമ്പത് വരെയാണ് നിയന്ത്രണം. ശിവരാത്രി ആയതിനാൽ എട്ടാം തീയതി റേഷൻ കടകൾക്ക് അവധിയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർച്ച് 5, 7 തിയതികളിൽ റേഷൻ കടകൾ രാവിലെ പ്രവർത്തിക്കും. ഈ ജില്ലകളിൽ മാർച്ച് 6, 9 തിയതികളിൽ റേഷൻ കടകൾ ഉച്ചയ്ക്ക് ശേഷമാകും പ്രവർത്തിക്കുക.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മാർച്ച് 6,9 തിയതികളിലാകും റേഷൻ കടകൾ രാവിലെ പ്രവർത്തിക്കുക. ഈ ജില്ലകളിൽ മാർച്ച് 5,7 തിയതികളിൽ ഉച്ചയ്ക്ക് ശേഷവും റേഷൻ കടകൾ പ്രവർത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: