തിരുവനന്തപുരം: അടിമുടി മാറ്റം വരുത്തി മുഖം മിനുക്കാനൊരുങ്ങി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി 12 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് റെയിൽവേ സ്റ്റേഷനിൽ നടപ്പിലാക്കുന്നത്. ഇതിനോടനുബന്ധിച്ച് നാല് കോടി രൂപയുടെ ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങളാണ് റെയിൽവേ സ്റ്റേഷനിൽ നടന്നു വരുന്നത്.
ഇതിന് ശേഷമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി സമയബന്ധിതമായി പൂർത്തിയാക്കാനാണ് നീക്കം. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപത്തായി സർവീസ് റോഡിന് അഭിമുഖമെന്ന നിലയിൽ പ്രവേശനകവാടവും സജ്ജമാക്കും.പാർക്കിംഗ് യാർഡിന്റെയും പ്രവേശന കവാടത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കരാർ കമ്പനിയുടെ മേൽനോട്ടത്തിലാണ് ഇവ പുരോഗമിക്കുന്നത്.
റെയിൽവേ സ്റ്റേഷനോട് ചേർന്ന് കിടക്കുന്ന മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. സ്റ്റേഷൻ മന്ദിര നവീകരണവും പാർക്കിംഗ് സൗകര്യമാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്ന പദ്ധതികൾ. വലിയ വാഹനങ്ങളുൾപ്പെടെ 100-ൽ അധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: