തിരുവനന്തപുരം: കെഎസ്യു ചൊവ്വാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന വിദ്യാഭ്യാസ ബന്ദിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത് വിദ്യാര്‍ത്ഥികളോടുളള കടുത്ത ദ്രോഹമാണെന്ന് മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് കെഎസ്യുവിനെ വിദ്യാഭ്യാസ ബന്ദില്‍ നിന്ന് പിന്തിരിപ്പിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്ന വേളയില്‍ വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കോണ്‍ഗ്രസും പോഷക സംഘടനകളും നടത്തുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് വണ്ണിന്റെയും പ്ലസ്ടുവിന്റെയും പൊതുപരീക്ഷകള്‍ നടക്കുന്ന ദിവസമാണ് ചൊവ്വാഴ്ച. 4,69,341 കുട്ടികളാണ് ഈ പരീക്ഷയ്ക്കായി ചൊവ്വാഴ്ച സ്കൂളുകളില്‍ എത്തുന്നത്. പ്രൈമറി,സെക്കന്‍ഡറി സ്കൂള്‍ തല പരീക്ഷകളും നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വിദ്യാഭ്യാസ ബന്ദില്‍ നിന്ന് എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളെ ഒഴിവാക്കിയിട്ടുണ്ടെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍ പറഞ്ഞു.യൂണിവേഴ്സിറ്റി തല പരീക്ഷകളെയും ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: