തിരുവനന്തപുരം: സോഫ്റ്റ്വെയര്‍ ടെക്നോളജി പാര്‍ക്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം ഡയറക്ടറേറ്റിന് കീഴില്‍ രണ്ട് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നിര്‍വഹിക്കും. മാര്‍ച്ച് ആറിന് രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ എസ്ടിപിഐ ഇന്‍കുബേഷന്‍ കേന്ദ്രം നേരിട്ടും കൊച്ചി കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ എസ്ടിപിഐ കേന്ദ്രം ഓണ്‍ലൈനായും മന്ത്രി ഉദ്ഘാടനം ചെയ്യും.
കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സൊസൈറ്റിയായ എസ്ടിപിഐ, ഇന്ത്യന്‍ ഐടി/ഐടി അധിഷിത സേവന (ഐ ടി ഇ എസ് ) വ്യവസായത്തെ, പ്രത്യേകിച്ച് സംരംഭകര്‍ , സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങിയവയെ പിന്തുണയ്‌ക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നു.
നിയമാനുസൃത സേവനങ്ങള്‍, ഇന്‍കുബേഷന്‍ സേവനങ്ങള്‍, പിഎംസി സേവനങ്ങള്‍, ഹൈ-സ്പീഡ് ഡാറ്റാ കമ്മ്യൂണിക്കേഷന്‍ (എച്ച് എസ് ഡി സി ) സേവനങ്ങള്‍ തുടങ്ങിയവയും ഐടി/ഐ ടി ഇ എസ് /ഇലക്ട്രോണിക്‌സ് സംവിധാനങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും (ഇ എസ് ഡി എം ) തുടങ്ങിയ വ്യവസായങ്ങള്‍ക്കും മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും റിസോഴ്‌സ് സെന്ററുകളായി പുതിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും. എസ്ടിപിഐ ഡയറക്ടര്‍ ജനറല്‍ അരവിന്ദ് കുമാര്‍, എസ്ടിപിഐ-തിരുവനന്തപുരം ഡയറക്ടര്‍ ശ്രീ ഗണേഷ് നായക് കെ, മറ്റ് പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക