ന്യൂദല്‍ഹി:2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം ഞായറാഴ്ച നടന്നു. ഏകദേശം എട്ട് മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ മൂന്നാംമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദ്യത്തെ 100 ദിവസങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ എന്തൊക്കെയെന്ന് ധാരണയിലെത്തി. അടുത്ത് കാല് നൂറ്റാണ്ടിലേക്കുള്ള പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു . 2
047ല്‍ എത്തുമ്പോഴുള്ള ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുന്ന ഭാരത്തിന്റെ ‘വികസിത് ഭാരത് 2047’ എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയും ഈ സമ്പൂര്‍ണ്ണ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു. അടുത്ത് അഞ്ചുവര്‍ഷത്തില്‍ നടപ്പാക്കേണ്ട പദ്ധതികളും യോഗത്തില്‍ തീരുമാനിച്ചു.
ബിജെപിയുടെ ആദ്യഘട്ടത്തിലെ 195 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് രണ്ടാം മോദി മന്ത്രിസഭയുടെ അവസാന സമ്പൂര്‍ണ്ണ മന്ത്രിസഭാ യോഗം ചേര്‍ന്നത്. മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തില്‍ മോദി ഒരു മണിക്കൂറോളം പ്രസംഗിച്ചു.
“വികസിത് ഭാരത് 2047ന് വേണ്ടിയുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് ഏകദേശം 2700 ഓളം യോഗങ്ങള്‍ ചേര്‍ന്നു. 2021 ഡിസംബര്‍ മുതല്‍ 2024 ജനവരി വരെയാണ് യോഗങ്ങള്‍ നടന്നത്.ഭാരതം എങ്ങിനെയൊക്കെ വികസിക്കേണ്ടതുണ്ടെന്നത് സംബന്ധിച്ച് ഏകദേശം 20 ലക്ഷം യുവാക്കളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നു. വികസിത ഭാരത്തിനുള്ള കര്‍മ്മ പദ്ധതി ഒരു സമ്പൂര്‍ണ്ണ അടിസ്ഥാനരേഖയാണ്. ഇതില്‍ ദേശീയ കാഴ്ചപ്പാട്, ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍, ലക്ഷ്യങ്ങള്‍, കര്‍മ്മ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ലക്ഷ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച, ജീവിതം എളുപ്പമാക്കല്‍, ബിസിനസ് ആരംഭിക്കുന്നതും നടത്തുന്നതും എളുപ്പമാക്കല്‍, അടിസ്ഥാനസൗകര്യവികസനം, ജനക്ഷേമം തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നു. “- മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: