കഴിഞ്ഞ ദിവസം ഔദ്യോഗികമായി എന്‍ഡിഎയില്‍ ചേര്‍ന്നതിനെക്കുറിച്ച് ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി പ്രതികരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി
ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് എന്‍ഡിഎ ഘടകകക്ഷിയായത്.
ഒരു മാസം മുമ്പു വരെ ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായിരുന്നല്ലോ
കഴിഞ്ഞ ഒരു മാസത്തിനിടെയുണ്ടായ ചില സംഭവങ്ങളാണ് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. നേരത്തെ ഇക്കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. പാര്‍ട്ടിക്കുള്ളിലും ചര്‍ച്ച വന്നു. എംഎല്‍എമാരും സാധാരണ പ്രവര്‍ത്തകരും എന്‍ഡിഎയില്‍ ചേരുന്നതിനെക്കുറിച്ചാണ് പറഞ്ഞത്.
എന്‍ഡിഎയില്‍ ചേരാനുള്ള പ്രധാന കാരണം
സമ്പൂര്‍ണ വികസനത്തിലേക്ക് ഭാരതത്തെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അണിചേരുന്നു എന്നതാണ് പ്രധാനം. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം വികസനത്തിലേക്ക് കുതിക്കുകയാണ്. സാധാരണക്കാരുടെ ക്ഷേമത്തിനാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നത്. വികസിത ഭാരതം എന്ന ആശയം സാക്ഷാത്കരിക്കാന്‍ എന്‍ഡിഎ സജ്ജമാണ്. നാനൂറു സീറ്റിലധികം നേടി വീണ്ടും അധികാരത്തിലെത്തും.
മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍ സിങ്ങിന് ഭാരതരത്ന സമ്മാനിച്ചത് സ്വാധീനിച്ചോ
ചൗധരി ചരണ്‍ സിങ്ങിന് ഭാരത രത്ന സമ്മാനിച്ചത് തീര്‍ച്ചയായും അഭിമാനവും ആഹ്ലാദവും തരുന്നു. എന്നാല്‍ അത് ചൗധരി കുടുംബത്തിന് മാത്രം അവകാശപ്പെട്ടതല്ല. മുഴവന്‍ രാജ്യത്തിന്റേയും അഭിമാനമാണത്. ഈ തീരുമാനത്തിലൂടെ രാജ്യത്തെ കര്‍ഷകരേയും സാധാരണക്കാരേയും യുവാക്കളേയും കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചു എന്നാണ് എനിക്കു തോന്നിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: