Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വായനയുടെ വേറിട്ട അടയാളപ്പെടുത്തല്‍

ഡോ. എന്‍.പി.വിജയകൃഷ്ണന്‍ by ഡോ. എന്‍.പി.വിജയകൃഷ്ണന്‍
Mar 3, 2024, 06:48 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

എം.ടി.വാസുദേവന്‍ നായരെ നാലായും എം.മുകുന്ദനെ അഞ്ചായും സേതുവിനെ മൂന്നായും ഒഎന്‍വി കുറുപ്പിനെ ഒന്നായും വായിക്കുന്ന പുസ്തകം. ഒടുക്കം ഒരു സാഹിത്യചരിത്ര ലേഖനവും ഗാനവിചാരവും. ഡോ. കെ.ദേവീകൃഷ്ണന്റെ പ്രതിഭയുടെ തിളക്കത്തിന്റെ ഉള്ളടക്ക സ്വരൂപം ഇതാണ്.

1968 ലാണ് ദേവീകൃഷ്ണന്‍ ജനിക്കുന്നത്. സ്വാഭാവികമായും ഗ്രന്ഥകാരന്‍ വായിക്കുന്നവരില്‍ ഉള്‍പ്പെടുന്നവരാണ് ഇതിലെ എഴുത്തുകാര്‍. എംടി പുസ്തകങ്ങളെക്കുറിച്ചും എംടിയെക്കുറിച്ചുമുള്ള പുസ്തകങ്ങളെപ്പറ്റിയുള്ള വിചാരധാരകള്‍ അവസാനം എം.ടിയിലെത്തി നില്‍ക്കുന്നു.

മുകുന്ദനെ മയ്യഴി മുതല്‍ കുട നന്നാക്കുന്ന ചോയി വരെയുള്ള നോവല്‍ പരിസരം ദേവീകൃഷ്ണന്‍ വായിച്ചിട്ടുണ്ട്. ദൈവത്തിന്റെ വികൃതികള്‍ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന നോവലാണ്. അല്‍ഫോന്‍സച്ചന്റെ കഥ കുമാരന്‍ വൈദ്യരുടെ കൂടി കഥയായി വായിക്കുകയാണ് ആയുര്‍വേദ ഡോക്ടറായ ദേവീകൃഷ്ണന്‍.

സേതുവിന്റെ നല്ല നോവലായ നിയോഗത്തിന്റെ ഉള്‍പ്പൊരുളിലേക്കു ദേവീകൃഷ്ണന്റെ വായന ചെല്ലുന്നുണ്ട്. പാണ്ഡവപുരത്തെ ദേവിയെ ശാക്തേയ വിശ്വാസവുമായി ബന്ധിപ്പിച്ച് ദേവീകൃഷ്ണന്‍ എഴുതുന്നു. ഏകാകിനിയുടെ ഗന്ധര്‍വനഗരം കെ.പി.അപ്പനെ ഓര്‍മ്മിപ്പിക്കുന്ന ശീര്‍ഷകമാണ്. ഈ പുസ്തകത്തിന്റെ പേര് അതായിരുന്നെങ്കില്‍ എന്ന് മോഹിച്ചു പോയി. പ്രതിഭയുടെ തിളക്കത്തില്‍ പഴമ മായുകയും ചെയ്യും.ഒഎന്‍വിയെക്കുറിച്ചുള്ള ലേഖനം ജീവചരിത്രപരമായി മാറുന്നു. എഴുത്തുകാരന്റ സാമൂഹ്യ പ്രതിബദ്ധത വിശകലനം ചെയ്യുന്ന ഗ്രന്ഥകര്‍ത്താവിന്റെ വിചാരധാരയെ അനാവരണം ചെയ്യുന്നു.

എംടി എന്ന എഴുത്തുകാരനെ, പത്രാധിപരെ ദേവീകൃഷ്ണന്‍ അടയാളപ്പെടുത്തുന്നു. ബന്ധനം സിനിമയിലെ പി.ജയചന്ദ്രന്‍ പാടിയ രാഗം ശ്രീരാഗത്തില്‍ പാടി അഭിനയിച്ച മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗം തലവനായിരുന്ന ഡോ. എസ്.കെ.നായരെക്കുറിച്ചുള്ള ലേഖനം മറ്റൊരു രീതിയില്‍ എംടി വിചാരമായി മാറുന്നു.

ദേവീകൃഷ്ണനിലെ നാളിതുവരെയുള്ള വായനക്കാരന്‍ എഴുത്തുകാരന്റെ വേഷത്തില്‍ അരങ്ങില്‍ വരികയാണ്. വായനയുടെ ചൊല്ലിയാട്ടക്കളരിയില്‍ നിന്ന് അരങ്ങിലെ എഴുത്തു വേഷം. അരങ്ങേറ്റ പുസ്തകം. വായന ആത്മനിഷ്ഠമാണ്. തന്റെ വായനയുടെ ഫലം മറ്റുള്ളവര്‍ക്ക് പകരുകയാണ് ഈ പുസ്തകം. മുകുന്ദനെ, സേതുവിനെ ഞാന്‍ വായിച്ചവിധം എന്നതിന്റെ നേര് പറച്ചില്‍ കൂടിയാണ് അവരെക്കുറിച്ചുള്ള ലേഖനങ്ങള്‍. ഗവേഷണ പടുവായ പിതാവിന്റെ (മേലാറ്റൂര്‍ രാധാകൃഷ്ണന്‍ ) സമ്പര്‍ക്ക സ്വാധീനം വായനയെ കാര്യക്ഷമമാക്കിയതിന്റ രേഖകള്‍ കൂടിയാണ് പ്രതിഭയുടെ തിളക്കം.

 

Tags: Onv KurupReading roomMalayalam LiteratureBook ReviewDr. Devikrishnan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ശൂര്‍പ്പണഖയുടെ ജീവിതക്കാഴ്ചകള്‍

Literature

ലഹരിയുടെ കുഞ്ഞ്

Literature

കവിത: മേളം

Literature

ഉമയമ്മറാണിയുടെ നോവല്‍ സഞ്ചാരം

Main Article

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍: മലയാളത്തിന്റെ മഹാഭാഷ്യകാരന്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു

വില്ലേജ് ഓഫീസറെയും സംഘത്തെയും തടഞ്ഞു, ചൂരല്‍മല സ്വദേശികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മഴക്കെടുതിയില്‍ 4 മരണം, ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു

മാഗ്നസ് കാള്‍സനെ തളച്ച് ദല്‍ഹിയിലെ ഒമ്പത് വയസ്സുകാരന്‍ ;മാഗ്നസ് കാള്‍സന്‍ സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തിക്കോളൂ എന്ന് സോഷ്യല്‍ മീഡിയ

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു (ഇടത്ത്) സദ്ഗുരു സദസിലെ മുന്‍നിരയില്‍ പ്രമുഖരായ അറബ് നേതാക്കളുടെ കൂടെ (വലത്ത്)

ദുബായില്‍ ശിവഭഗവാനെ ആവാഹിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്; ആഗോളവീക്ഷണമുള്ള നേതാവെന്ന് സദ്ഗുരുവിനെ വിശേഷിപ്പിച്ച് ദുബായ് മന്ത്രി

മലപ്പുറം സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു

സമരത്തിനൊരുങ്ങി ഫിലിം ചേംബര്‍, സിനിമാ കോണ്‍ക്ലേവ് ബഹിഷ്‌കരിക്കും

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വീട് വിട്ടിറങ്ങിയ യുവതിയെ റെയില്‍വേ പൊലീസ് കണ്ടെത്തി

ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് ഖ്വാജ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies