സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 130 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. മുംബൈയിലോ നവി മുംബൈയിലോ രാജ്യത്തെ മറ്റ് ഓഫീസുകളിലോ ആകും നിയമനം.
തസ്തികകളും ഒഴിവുകളും
അസിസ്റ്റന്റ് മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)-23, ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)-51, മാനേജർ (സെക്യൂരിറ്റി അനലിസ്റ്റ്)-3, അസിസ്റ്റന്റ് ജനറൽ മാനേജർ ( ആപ്ലിക്കേഷൻ സെക്യൂരിറ്റി)-3.
ശമ്പളം:
അസിസ്റ്റന്റ് മാനേജർ 36000-63840 രൂപ, ഡെപ്യൂട്ടി മാനേജർ 48170-69810 രൂപ , മാനേജർ 63840-78230രൂപ, അസിസ്റ്റന്റ് ജനറൽ മാനേജർ (ആപ്ലിക്കേഷൻ സെക്യൂരിറ്റി) 89890-100350 രൂപ വരെ.
പ്രായം:
അസിസ്റ്റന്റ് മാനേജർ- 30വയസ്സ്, ഡെപ്യൂട്ടി മാനേജർ-35 വയസ്സ്, മാനേജർ-38 വയസ്സ്, അസിസ്റ്റന്റ് ജനറൽ മാനേജർ (ആപ്ലിക്കേഷൻ സെക്യൂരിറ്റി)-42 വയസ്സ്.
ഷോർട്ട്ലിസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. 750 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്കായി www.sbi.co.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് നാലിന് മുമ്പ് അപേക്ഷ സമർപ്പിച്ചിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: