കൊച്ചി: പുരുഷന്മാര്ക്കായി തേവരയിലെ എസ്എച്ച് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന 79-ാമത് ഫാ. ബര്‍ത്തലോമിയോ ഓള് കേരള ഇന്റര്‍ കൊളീജിയറ്റ് ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ചങ്ങനാശേരി എസ്ബി കോളേജ് ജേതാക്കളായി. ഫൈനലില്‍ കൊടകര സഹൃദയ കേളേജിനെ(68-62)യാണ് എസ്ബി കോളേജ് പരാജയപ്പെടുത്തിയത്. വിജയികള്‍ക്കുവേണ്ടി നിയത്തും ടോം ജോസും പതിനാറു പോയിന്റുകള്വീതം നേടി ടോപ് സ്കോററായി.
വിജയികള്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്ഥാപനങ്ങളുടെ മാനേജര്‍ റവ.ഡോ.വര്‍ഗീസ് കാച്ചപ്പള്ളി സി.എം.ഐ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അന്താരാഷ്ട്ര താരം വിവേക് വാസുദേവന്‍ നായര്‍ സൂപ്രണ്ട് കസ്റ്റംസ് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് സമ്മാനദാനം നിര്‍വഹിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാനായി തെരഞ്ഞെടുക്കപെട്ട ചെങ്ങനാശ്ശേരി എസ് ബി കോളേജിലെ നോയല്‍ ജോസിനുള്ള സമ്മാനം എറണാകുളം ജില്ലാ സെക്രട്ടറി റാണ ജോസ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: