250 കിലോമീറ്റര്‍ വേഗതയില്‍ ഓടാനാവുന്ന ആയിരം അമൃത് ഭാരത് ട്രെയിനുകള്‍ വരും വര്‍ഷങ്ങളില്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
വന്ദേഭാരത് ട്രെയിനുകള്‍ കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ആദ്യ വന്ദേഭാരത് ട്രെയിന്‍ കയറ്റുമതി ചെയ്യും.
കഴിഞ്ഞ 10 വര്‍ഷത്തില്‍ മോദി റെയില്‍വേ വികസനത്തിനായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അതില്‍ ലോകത്തിലെ ഏറ്റവും ഉയരും കൂടിയ റെയില്‍വേ ബ്രിഡ്ജ് (ചെനാബ് ബ്രിഡ്ജ്) സ്താപിച്ചതും ആദ്യ നദിക്കടിയിലൂടെയുള്ള വാട്ടര്‍ ടണല്‍ (കൊല്‍ക്കത്ത മെട്രോയ്ക്ക് വേണ്ടി) സ്ഥാപിച്ചതും വലിയ സങ്കേതിക മുന്നേറ്റങ്ങള്‍ ആയിരുന്നുവെന്നും റെയില്‍വേ മന്ത്രി അശ്വിനിവൈഷ്ണവ് പറഞ്ഞു.
മുംബൈയ്ക്കും താനെയ്ക്കും ഇടയില്‍ കടലിനടിയിലൂടെ നിര്‍മ്മിച്ച ഇന്ത്യയിലെ റെയില്‍വേ ടണല്‍ ബുള്ളറ്റ് ട്രെയിന്‍ പോകുന്നതിനായി നിര്‍മ്മിച്ചതും എടുത്തുപറയേണ്ടതാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോകത്ത് അഞ്ച് രാജ്യങ്ങള്‍ മാത്രമേ ഇത്തരം സാങ്കേതിക മുന്നേറ്റം നേടിയിട്ടുള്ളൂ.
ഈ റെയില്‍വേ ടണലിന്റെ 9.7 കിലോമീറ്റര്‍ കടലിനുള്ളിലൂടെയും 54 മീറ്റര്‍ കടലിന്റെ അടിത്തട്ടിനും താഴെയുമാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: