ന്യൂദല്‍ഹി: എല്‍ഐസിയുടെ ഓഹരിവില വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്. 530 രൂപയില്‍ നിന്നും 1134ലേക്കാണ് വില കുതിച്ചത്. ലൈഫ് ഇന്‍ഷുറന്‍സിന് പുറമെ എല്‍ഐസിയുടെ മറ്റൊരു വരുമാനമാര്‍ഗ്ഗം മറ്റ് ഓഹരികളില്‍ പണം നിക്ഷേപിക്കലാണ്. അങ്ങിനെ ഒരിയ്ക്കല്‍ പണം നിക്ഷേപിച്ച അദാനിയുടെ ഓഹരികള്‍ ഹിന്‍ഡന്‍ ബര്‍ഗ് ആരോപണത്തെ തുടര്‍ന്ന് കൂപ്പുകുത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയും ജയറാം രമേശും മോദിയെ പറയാത്ത വിമര്‍ശനങ്ങളില്ല.
എല്‍ഐസിയെ നശിപ്പിച്ച് മോദി ജനങ്ങളുടെ ഭാവി തകര്‍ക്കുന്നു, എല്‍ഐസിയുടെ ഓഹരിവിപണിയിലേക്കുള്ള കടന്നുവരവില്‍ മോദി എല്‍ഐസി ഓഹരി വില കുറച്ചുകാണിച്ചു, ജനങ്ങളുടെ പൈസ അദാനിയുടെ പേരില്‍ മോദി കൊള്ളയടിച്ചു, എല്‍ ഐസിയുടെ ജോലി അദാനിയെ രക്ഷിക്കലാണോ?…എന്നിങ്ങനെ ജനങ്ങളുടെ മനസ്സില്‍ മോദിയെയും അദാനിയെയും രാജ്യതാല്പര്യങ്ങള്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരായി ചിത്രീകരിക്കാന്‍ വലിയ ശ്രമം ഉണ്ടായിരുന്നു. എല്‍ഐസിയില്‍ നിക്ഷേപിച്ചിരിക്കുന്ന ജനങ്ങളുടെ പണം നിര്‍ബന്ധിച്ച് അദാനി ഓഹരികള്‍ വാങ്ങിപ്പിച്ച് മോദി കൊള്ളയടിക്കുന്നു എന്നും രാഹുല്‍ പറഞ്ഞു.
LIC की पूंजी, अडानी को!
SBI की पूंजी, अडानी को!
EPFO की पूंजी भी, अडानी को!‘मोडानी’ के खुलासे के बाद भी, जनता के रिटायरमेंट का पैसा अडानी की कंपनियों में निवेश क्यों किया जा रहा है?
प्रधानमंत्री जी, न जांच, न जवाब! आख़िर इतना डर क्यों?
— Rahul Gandhi (@RahulGandhi) March 27, 2023
എല്‍ ഐസിയുടെ പണം അദാനിയ്ക്ക്, ഇപിഎഫ് ഒ പണം അദാനിയ്ക്ക്, എസ് ബിഐയുടെ പണം അദാനിയ്ക്ക് എന്നെല്ലാമായിരുന്നു രാഹുല്‍ ഗാന്ധി അന്ന് എക്സില്‍ കുറിച്ചത് എല്‍ ഐസിയില്‍ ജനങ്ങള്‍ നിക്ഷേപിച്ച പണം എടുത്ത് എന്തിന് അദാനിയെ ജാമ്യത്തിലെടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് ജയറാം രമേശ് ചോദിച്ചത്.
പക്ഷെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്തുണ്ടായി? മോദി ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് എന്ന ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനം അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ ആരോപണങ്ങളൊന്നും ശരിയല്ലെന്ന് തെളിഞ്ഞു. അദാനിയുടെ ഓഹരിവിലകള്‍ 45 ശതമാനം വരെ ഇടിഞ്ഞശേഷം മുകളിലേക്ക് കുതിച്ചു. അതോടെ എല്‍ഐസിയുടെ അദാനി ഓഹരികളിന്മേലുള്ള നിക്ഷേപം 36,470 കോടി രൂപയില്‍ നിന്നും 56,073 കോടി രൂപയിലേക്കാണ് കുതിച്ചത്. 20,000 കോടി രൂപയോളം ലാഭം! ഇതോടെ രാഹുല്‍ ഗാന്ധിയുടെയും ജയറാം രമേഷിന്റെയും നാവിറങ്ങിപ്പോയി.
മോദിയുടെ കാലത്ത് എല്‍ ഐസി മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കുതിച്ചുയരുകയാണ്. ഇതേക്കുറിച്ച് മോദി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ഇങ്ങിനെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം മൂല്യം മുന്‍പെങ്ങുമില്ലാത്ത വിധം കുതിച്ചുയരുകയാണ്. പ്രതിപക്ഷം എല്‍ ഐസിയെക്കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇന്ന് ആ കമ്പനിയുടെ ഓഹരികളിന്മേല് റെക്കോഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. “- 2024 ഫെബ്രുവരി 6ന് രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞ വാക്കുകളാണിത്. മോദിയുടെ ഈ വാക്കുകള്‍ പൊന്നായിരിക്കുന്നു. എല്‍ ഐസിയുടെ ഓഹരിവില 530 രൂപ വരെ താഴ്ന്നശേഷമാണ് ആയിരവും കടന്ന് മേലോട്ട് കുതിക്കുന്നത്.
2023 നവമ്പര്‍ മുതല്‍ 2024 ഫെബ്രുവരി വരെയുള്ള നാല് മാസങ്ങളില്‍ എല്‍ ഐസി ഓഹരികള്‍ വന്‍ കുതിപ്പാണ് നടത്തിയത്. 54 ആഴ്ചയിലെ കണക്കെടുത്താന്‍ എല്‍ ഐസിയുടെ വില 530 രൂപയില്‍ നിന്നും 1175 വരെ ഉയര്‍ന്നു. അതിന് ശേഷമാണ് അത് അല്പം താഴോട്ട് വീണ് 1134ല്‍ എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: