ന്യൂദല്‍ഹി: തൃശ്ശൂര്‍ കപ്ലിയങ്ങാട് ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വത്തിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച ദേവസ്വം ബോര്‍ഡ് ഉത്തരവിനാണ് സ്റ്റേ. ക്ഷേത്രമാനേജിങ് ട്രസ്റ്റി എം. ദിവാകരന് നല്കിയ ഹര്‍ജിയിലാണ് നടപടി.
തൃശ്ശൂര്‍ വടക്കേക്കാട്ടെ ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്ന് മാനേജിങ് ട്രസ്റ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്ന് ക്ഷേത്രം ഏറ്റെടുക്കല്‍ സ്റ്റേ ചെയ്ത കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
സ്വകാര്യ ക്ഷേത്രമാണ് കപ്ലിയങ്ങാട് ദേവി ക്ഷേത്രമെന്ന് മാനേജിങ് ട്രസ്റ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ പി.എന്‍.രവീന്ദ്രനും ,പി.എസ്.സുധീറും ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച കേസ് സിവില്‍ കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് അനുകൂലമായ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് ജസ്റ്റിസുമാരായ എം.എം.സുന്ദരേഷ്, എസ്. വി.ഭട്ടി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് സ്റ്റേ ചെയ്തു. ക്ഷേത്രം നില്ക്കുന്ന 28 സെന്റ് സ്ഥലത്തിന്റെ അവകാശത്തിനായാണ് ഇപ്പോള്‍ കേസ് നടക്കുന്നത്. കേസില്‍ ആചാരപരമായ കാര്യങ്ങളില്‍ മാത്രമേ ട്രസ്റ്റിക്ക് അധികാരമുള്ളൂവെന്നും എക്സിക്യുട്ടീവ് ഓഫീസര്‍ ചുമതലയേല്ക്കുന്നതില് തടസ്സമില്ലെന്നും കോടതി ഉത്തരവായി. ഇതിനെതിരെ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ കമ്മിറ്റിക്ക് അധികാരമില്ലെന്ന് ഹൈക്കോടതിയും ഉത്തരവിട്ടു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കാന്‍ എത്തിയതെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞു. അതേസമയം ക്ഷേത്രത്തിലേക്കുള്ള വഴി, കീഴ്ക്കാവ് ക്ഷേത്രം, ഊട്ടുപുര എന്നിവ ഉള്‍പ്പെടുന്ന 35 സെന്റ് ഭക്തരുടെ സഹകരണത്തിലാണ് ക്ഷേത്രകമ്മിറ്റി വാങ്ങിയത്.
ക്ഷേത്രത്തിലെ നിലവിലെ ഭരണസമിതിയുടെ പേരിലാണ് ഈ ഭൂമികളുള്ളത്. 1943ലാണ് ക്ഷേത്രം നാട്ടുകാര്‍ക്ക് വിട്ടുകൊടുത്തതെന്നാണ് പറയുന്നത്. അക്കാലത്ത് ഓലവെച്ച് മറച്ച്
ഷെഡ്ഡ് മാത്രമാണുണ്ടായിരുന്നത്. നാട്ടുകാരുടെ ശ്രമഫലമായാണ് ഇന്നത്തെ നിലയിലേക്ക്
ക്ഷേത്രം എത്തിയത് എന്നതാണ് യാഥാര്‍ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: