തലശ്ശേരി: 1999 ആഗസ്ത് 25 തിരുവോണ നാളില്‍ സിപിഎം നേതാവ് പി. ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്ന കേസില്‍ തിരിച്ചടിയായത് യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി ആര്‍എസ്എസ് നേതാക്കളെ ഉള്‍പ്പെടുത്താനുള്ള ഗൂഢാലോചന.
പരാതിക്കാരിയായ ജയരാജന്റെ ഭാര്യ യമുന വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും വ്യാജ സാക്ഷിയുമാണെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്ന ആശാരി മോഹനന്‍ തന്റെ ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറഞ്ഞതും എഫ്‌ഐആറില്‍ വന്നതും പരാതിക്കാരി പ്രതികളുടെ പേര് പറഞ്ഞത് സംഭവം കാണാതെയും മറ്റുള്ളവരുടെ നിര്‍ബന്ധത്തിലുമാണെന്ന് കോടതിക്ക് ബോധ്യമാകുകയായിരുന്നു.
ജയരാജന് 11 മുറിവുകള്‍ ഉണ്ടായിട്ടും കൂടെയുണ്ടായിരുന്ന ഭാര്യക്ക് ഒരു പരിക്കും ഏറ്റിട്ടില്ലെന്നതും വസ്ത്രത്തില്‍ രക്തം പുരണ്ടതായി കാണാത്തതും കോടതി നിരീക്ഷിച്ചു. ജയരാജനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഭാര്യ കൂടെ പോയില്ല എന്നതും കൊണ്ടുപോയവരെ സാക്ഷികളാക്കാത്തതും ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ജയരാജന്‍ ഡോക്ടര്‍ക്ക് മൊഴി കൊടുത്തെന്ന് പറഞ്ഞെങ്കിലും കോടതിയില്‍ ഹാജരാക്കാത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
പരാതിക്കാരി സംഭവം നടന്ന് ഒരു മണിക്കൂറിനകം പോലീസില്‍ വിവരമറിയിച്ചെങ്കിലും പ്രഥമവിവര മൊഴിയും പ്രഥമവിവര റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത് 3 ദിവസങ്ങള്‍ക്ക് ശേഷമാണ്. ആശുപത്രിയില്‍ വെച്ച് ജയരാജന് ബോധമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും 21 ദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴിയെടുത്തതെന്നതും ഇത് വ്യാജ തെളിവുകള്‍ സംഘടിപ്പിക്കാനാണെന്നും പ്രതിഭാഗം കോടതിയില്‍ ബോധിപ്പിച്ചു.
പ്രതികളായ 9 പേരില്‍ ആറാം പ്രതി ഷിനൂബ്, എട്ടാം പ്രതി കൊവ്വേരി പ്രമോദ്, 9 ാം പ്രതി തൈക്കണ്ടി പ്രമോദ് എന്നിവരെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു. ബാക്കി 6 പേരില്‍ ഒന്നാം പ്രതി കാടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യാന്‍ മനു, സംഭവസമയത്ത് ആര്‍എസ്എസ് ജില്ലാ കാര്യവാഹും നിലവില്‍ പ്രാന്തീയ കാര്യകാരി സദസ്യനുമായ വി. ശശിധരന്‍, അഞ്ചാം പ്രതി സിപിഎമ്മുകാര്‍ കൊല ചെയ്ത ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് പ്രമുഖ് കെ. മനോജ്, ഏഴാം പ്രതി സി.സി. ജയപ്രകാശ് എന്നിവരെയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. സോമരാജന്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടത്. രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്തിന്റെ ശിക്ഷ 10 വര്‍ഷം എന്നത് ഒരു വര്‍ഷമായി കുറയ്‌ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: