നെടുമങ്ങാട്: ഒരിറ്റുവെള്ളം നല്‍കാതെ ക്രൂരമായി മര്‍ദിച്ചാണ് എന്റെ മകനെ കൊന്നത്. അവന് ഒരിക്കലും എസ്എഫ്ഐക്കാരനല്ല. രാഷ്ട്രീയം കളിക്കാന്‍ വേണ്ടി പാര്ട്ടിക്കാര് മരണത്തെയും മുതലെടുക്കുകയാണ്’ കണ്ണീരുവറ്റാത്ത മിഴികളോടെ സിദ്ധാര്‍ത്ഥിന്റെ അച്ഛന് ജയപ്രകാശ് പറഞ്ഞു. സിപിഎം സ്ഥാപിച്ച ഫഌക്സ് ബോര്‍ഡിനോട് പ്രതികരിക്കുകയായിരുന്നു ജയപ്രകാശ്.
ഒരിക്കലും സിദ്ധാര്‍ത്ഥ് എസ്എഫ്ഐക്കാരനല്ല. അവന് പഠിച്ചത് നെടുമങ്ങാട് നെട്ടിറച്ചിറ കൈരളി സ്കൂളിലാണ്. അവിടെ ഒരു പാര്‍ട്ടിയും ഇല്ല. കോളേജില്‍ രണ്ടാം വര്‍ഷമായപ്പോള്‍ ക്ലാസ് റെപ്പ് ആകണമെങ്കില്‍ എസ്എഫ്ഐയില്‍ ചേരണമെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിക്കുമായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുള്ള റെപ്പ് സ്ഥാനം വേണ്ട എന്ന് പറഞ്ഞ് സീനിയേഴ്സിന്റെ ആവശ്യം സിദ്ധാര്‍ത്ഥ് നിരസിച്ചു. അതിനുശേഷം റഗാന്‍ എന്ന വിദ്യാത്ഥി റപ്പാവുകയും സിദ്ധാര്‍ത്ഥ് ക്യാമ്പസില്‍ ഒറ്റപ്പെട്ടതായും ജയപ്രകാശ് പറഞ്ഞു.
സിദ്ധാര്‍ത്ഥ് കൊല്ലപ്പെടും മുന്‍പ് സമാനതകളില്ലാത്ത ആക്രമണത്തിനാണ് ഇരയായത്. സിദ്ധാര്‍ത്ഥിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ നിരവധി അടയാളങ്ങളുള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
സിദ്ധാര്‍ത്ഥിന്റെ ശരീരത്തില്‍ കാല്‍പ്പാടുകളും തള്ള വിരലിന്റെ അടയാളങ്ങളും കണ്ടെത്തിയിരുന്നു. കസേരയില്‍ ഇരുത്തി മര്‍ദിച്ചശേഷം പുറകിലേക്ക് തള്ളിയിട്ട് നിലത്തിട്ട് ചവിട്ടിയതാകാനുള്ള സാധ്യതകളുണ്ടെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു. മരിച്ച നിലയില്‍ കാണപ്പെട്ട ദിവസം പകലും സിദ്ധാര്‍ത്ഥിനെ 13 പേര് ചേര്‍ന്ന് മര്‍ദിച്ചിരുന്നതായി വിവരം ലഭിച്ചെന്ന് ജയപ്രകാശ് പറഞ്ഞു.
ആന്റി റാഗിങ് വിഭാഗത്തെ പരാതി അറിയിച്ചിട്ടും ഒരു നടപടിയും അവര്‍ സ്വീകരിച്ചിട്ടില്ല. ഡീനും വാര്ഡന് ജോലിയും കൂടി നോക്കുന്നയാള്‍ എന്ന നിലയില്‍ കേസില്‍ ബോധപൂര്‍വമായ അട്ടിമറി നടത്താനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളതെന്നും കേസ് അന്വേഷണത്തിന് എന്തെങ്കിലും പരിഹാരമാകണമെങ്കില്‍ ഡീനിനെ പ്രതിചേര്‍ത്ത് കേസ്അന്വേഷിക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: