പിറവം: ചരിത്രപ്രസിദ്ധമായ പാഴൂര്‍ മണപ്പുറം പിടിച്ചെടുക്കാനുള്ള പിറവം നഗരസഭ ഭരണ സമിതിയുടെ ഗൂഢനീക്കം ഉപേക്ഷിക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടു.
ആലുവ ശിവരാത്രി കഴിഞ്ഞാല്‍ ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്തുക്കുകയും പെരുംതൃക്കോവിലപ്പന്റെ വിളക്കാചാരങ്ങള്‍ നടത്തുകയും ചെയ്യുന്നത് പാഴൂര്‍ മണപ്പുറത്താണ്. മണപ്പുറം വിവിധ ആവശ്യങ്ങള്‍ക്കായി ലേലം ചെയ്ത് കൊടുക്കാനാണ് നഗരസഭ ഭരണ സമതി തീരുമാനം എടുത്തിരിക്കുന്നത്. ഹൈന്ദവ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
നഗരസഭയുടെ ഗൂഢ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വിവിധ ഹൈന്ദവ സംഘടന ഭാരവാഹികളായ വി. ചന്ദ്രാചാര്യ, പ്രഭാപ്രശാന്ത്, എം.എസ്. ശ്രീകുമാര്‍ ,പി.സി. അജയ് ഘോഷ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക