ചണ്ഡീഗഡ്: കർഷക പ്രക്ഷോഭത്തിനിടെ നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പാസ്‌പോർട്ടും വിസയും റദ്ദാക്കാൻ ആവശ്യപ്പെടുമെന്ന് അംബാല ജില്ലയിലെ ഹരിയാന പോലീസ് അധികൃതർ വ്യാഴാഴ്ച അറിയിച്ചു.
കർഷക പ്രക്ഷോഭത്തിനിടെ ഹരിയാനയിലേക്ക് കടന്ന പ്രതിഷേധക്കാരെ സിസിടിവി ദൃശ്യങ്ങളിലൂടെയും ഡ്രോൺ ക്യാമറകളിലൂടെയും ഞങ്ങൾ പകർത്തിയ വീഡിയോകളിലൂടെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരം ആളുകൾക്കെതിരെ ഞങ്ങൾ വിദേശകാര്യ മന്ത്രാലയം വഴി അന്വേഷിക്കും. എംബസികൾ മുഖേന അവരുടെ പാസ്‌പോർട്ടും വിസകളും റദ്ദാക്കുമെന്നും അംബാല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജോഗീന്ദർ ശർമ്മ പറഞ്ഞു.
“ഞങ്ങൾ നിരവധി ഫോട്ടോഗ്രാഫുകൾ എടുത്തിട്ടുണ്ട്, അതിൽ ചില പ്രതിഷേധക്കാർ നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കാണുന്നു. ഞങ്ങൾ അവരുടെ പേരും വിലാസവും പരിശോധിച്ചുവരികയാണ്,” – അദ്ദേഹം കൂട്ടിച്ചേർത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: