പുതിയ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വിപ്ലവകരമായ നിര്‍ദ്ദേശം മൂന്നു വയസ്സ് പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് എല്ലാവര്ക്കും ശിശു വിദ്യാഭ്യാസം ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി നല്‍കണമെന്നാണ്. ഇതിനെ ധീരമായ തീരുമാനമെന്നാണ് സാമൂഹ്യ സാമ്പത്തിക ശാസ്ത്രജ്ഞന്മാരും സൈക്കോ ന്യൂറോ ശാസ്ത്രജ്ഞന്മാരും വിലയിരുത്തിയത്. കാരണം മനുഷ്യമസ്തിഷ്ക്കത്തിന്റെ വളര്‍ച്ചയെക്കുറിച്ച് നടത്തിയ എല്ലാ പഠനങ്ങളും മനുഷ്യമസ്തിഷ്കത്തിന്റെ വളര്‍ച്ച എട്ടുവയസ്സോടുകൂടി 80 ശതമാനം പൂര്‍ത്തിയാകുന്നു എന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. ഈ സമയത്താണ് കുട്ടിയുടെ സമഗ്ര വികാസത്തിന് ആവശ്യമായ അടിസ്ഥാന കാര്യങ്ങള്‍ നല്‍കേണ്ടത്.
സമഗ്ര വികാസം അക്ഷര പഠനമല്ല
ശാരീരികവും മാനസികവും ബുദ്ധിപരവും വൈകാരികവും ആത്മീയവുമായ തലങ്ങളെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അടങ്ങുന്നതാണ് വിദ്യാഭ്യാസം. ഓരോ ഘട്ടത്തിലും ഈ മേഖലകളുടെ വികാസപരിണാമങ്ങള്‍ക്ക് അനുസരിച്ചുള്ള പഠന പ്രവര്‍ത്തനങ്ങള്‍ ആണ് രൂപീകരിക്കേണ്ടത്. കുട്ടിയുടെ വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ദേശീയ വിദ്യാഭ്യാസ നയം സ്കൂള്‍ കാലഘട്ടത്തെ നാലായി തിരിച്ചിരിക്കുന്നു. ആദ്യത്തെ മൂന്നു വയസ്സു മുതല്‍ 8 വയസ്സുവരെയുള്ള ശൈശവ കാലഘട്ടം, തുടര്‍ന്ന് മൂന്നുവര്‍ഷത്തെ ബാല്യത്തിന്റെ ആദ്യം ഉള്ള മൂന്നുവര്‍ഷം ബാല്യത്തിന്റെ രണ്ടാം ഘട്ടം, പിന്നെ നാലുവര്‍ഷം കൗമാര കാലഘട്ടം. തുടര്‍ന്ന് യൗവനത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിലേക്കും പിന്നീട് തൊഴിലെടുത്ത് ജീവിതത്തിലേക്കും പ്രവേശിക്കുന്നു.
കുട്ടികളുടെ എട്ടു വയസ്സുവരെയുള്ള സാമൂഹ്യ പശ്ചാത്തലത്തെ കുറിച്ച് നടത്തിയ പഠനങ്ങള്‍ ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ എടുത്തുപറയുന്നു. സാമൂഹ്യശാസ്ത്ര പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ സുപ്രധാനമായ ഒരു കാര്യം, ഒന്നാം ക്ലാസില്‍ മാത്രം വിദ്യാഭ്യാസ പ്രവേശനത്തിന് സാഹചര്യമുള്ള കുട്ടികളില്‍ പഠനത്തോടുള്ള വിമുഖതയും പഠന വൈകല്യങ്ങളും കൂടുതലാണ്. പഠനശേഷി പ്രാപ്തിയും പ്രതീക്ഷിച്ച രീതിയില്‍ പ്രകടിപ്പിക്കുന്നില്ല. മൂന്നാം വയസു മുതല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ കുട്ടികളുടെ തുടര്‍ പഠനത്തില്‍ ഭാവാത്മകമായ ഫലങ്ങളാണ് കാണിക്കുന്നത്. വ്യത്യസ്ത മേഖലകളിലെ ശേഷി വികസനത്തെ കുറിച്ച് നടത്തിയ പഠനവും കാണിക്കുന്നത് മൂന്ന് വയസ്സു മുതല്‍ 8 വയസ്സുവരെ കുട്ടികള്‍ക്ക് ലഭിച്ച വിദ്യാഭ്യാസ ശാരീരിക പോഷണ ഉപാധികള്‍ കുട്ടികളുടെ വ്യക്തിപരമായ വളര്‍ച്ചയിലും സാമൂഹിക പങ്കാളിത്തത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ്.
ശിശു വിദ്യാഭ്യാസത്തിന്റെ സ്വരൂപം
ഒരു വ്യക്തിയുടെ വളര്‍ച്ചയില്‍ മൂന്നുവയസ്സു മുതല്‍ 8 വയസ്സുവരെയുള്ള കാലഘട്ടത്തിന്റെ പ്രാധാന്യം കണക്കാക്കി, ശാരീരികമായ വളര്‍ച്ചയ്ക്കും മാനസികവും ഭൗതികവുമായ വളര്‍ച്ചയ്ക്കും പ്രാധാന്യം നല്കുന്ന ശിശു പോഷണ പരിപാലന വിദ്യാഭ്യാസം അഥവാ ഇസിസിഇ എന്ന സങ്കല്പമാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു വെക്കുന്നത്. കാരണം, ഔപചാരിക വിദ്യാഭ്യാസത്തിന് ഒന്നാം ക്ലാസില്‍ പ്രവേശിക്കുന്ന കുട്ടിക്ക്, അതിനുമുമ്പ് പ്രീ െ്രെപമറി വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടെങ്കില്‍ ആ കുട്ടികളുടെ കഴിവ് അഭിരുചി നൈപുണി എന്നിവയില്‍ വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഈ കുട്ടികളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം പരിഗണിക്കുമ്പോള്‍, അവരില്‍ 100%അടുത്ത് സമൂഹത്തിലെ സാമാന്യം ഭേദപ്പെട്ട ശ്രേണിയില്‍ നിന്നും വരുന്ന കുട്ടികളാണ്. ഇതിനു കാരണം െ്രെപമറി വിദ്യാഭ്യാസം ലഭിക്കുന്നത് പൂര്‍ണ്ണമായും പണം നല്‍കിക്കൊണ്ട് മാത്രമാണ്. കാരണം സര്‍ക്കാറിന്റെ സൗജന്യവും സര്‍വ്വത്രികവുമായ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇപ്പോഴും ശിശു വിദ്യാഭ്യാസം നിലവില്‍ ഇല്ല. പൊതുവിദ്യാലയങ്ങളോടു ചേര്‍ന്ന് തുടങ്ങിയിരിക്കുന്ന പ്രീ െ്രെപമറി വിദ്യാഭ്യാസ സംവിധാനം പോലും പൂര്‍ണമായും സ്വാശ്രയ മേഖലയിലാണ്. ശിശു മാതൃ ക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ അഥവാ ബാലവാടികളാണ് ഈ പ്രായത്തിലെ കുട്ടികളെ ശ്രദ്ധിക്കുന്ന പൊതു സംവിധാനങ്ങള്‍. ഇവിടെ കുട്ടികളുടെയും അമ്മമാരുടെയും ശാരീരിക പോഷണത്തെയാണ് പ്രധാനമായും പരിഗണിക്കുന്നത്.
അതേസമയം പ്രീെ്രെപമറി എജുക്കേഷന്‍ എന്ന പേരില്‍ െ്രെപമറിതലത്തില്‍ നടക്കുന്ന വിദ്യാഭ്യാസത്തിന്റെ താഴോട്ടുള്ള വലിച്ചു നീട്ടലിന്റെ പരിണതഫലമായി അധികഭാരം അടിച്ചേല്‍പ്പിക്കപ്പെട്ട കുട്ടികള്‍ക്ക് അവരുടെ ശൈശവം വേണ്ട രീതിയില്‍ ആസ്വദിക്കാന്‍ അവസരം ലഭിക്കാത്ത മാനസിക ശാരീരിക പ്രശ്നങ്ങളിലേക്കു നീങ്ങുന്നതായ പഠനങ്ങളും വന്നിട്ടുണ്ട്. ഈ രണ്ടു പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യുകയും ഈ പ്രായത്തിന്റെ പ്രത്യേകത വിദ്യാഭ്യാസത്തില്‍ ഉള്‍ചേര്‍ക്കുക എന്ന ഉദ്ദേശത്തോടും കൂടിയാണ് പുതിയ ദേശീയ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു വയസ്സു മുതല്‍ 8 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുന്ന അടിസ്ഥാന ഘട്ടം എന്ന ആദ്യ അഞ്ചു വര്‍ഷത്തെ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്നത്. ഈ നയത്തില്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് വേണ്ടി എന്‍സിഇആര്‍ടി ഈ ഘട്ടത്തിലേക്ക് പ്രത്യേക ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും തയ്യാറാക്കിയിട്ടുണ്ട്.
വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും വിദ്യാഭ്യാസ സമീപനവും
കുട്ടികളുടെ പ്രായത്തിനും മാനസിക തലത്തിനുമനുസരിച്ച് വിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങളെ നാലാക്കി തിരിച്ചിരിക്കുന്നു. 5 +3+3+4 എന്നാണ് വിദ്യാഭ്യാസ നയം പറയുന്ന ഘട്ടങ്ങള്‍. ആദ്യത്തെ അഞ്ചു വര്‍ഷത്തെ ഫൗണ്ടേഷനാല്‍ അഥവാ അടിസ്ഥാന വിദ്യാഭ്യാസം എന്നും തുടര്‍ന്നുള്ള മൂന്നു വര്‍ഷത്തെ പ്രിപ്പറേറ്ററി എന്നും തുടര്‍ന്നുള്ള മൂന്ന് വര്‍ഷത്തെ മിഡില്‍ എന്നും അവസാന നാല് വര്‍ഷത്തെ സെക്കന്‍ഡറി എന്നും പറയുന്നു. ഇതില്‍ ആദ്യത്തെ അഞ്ചുവര്‍ഷത്തെ വീണ്ടും രണ്ടായിതിരിച്ചിട്ടുണ്ട്. അതുപോലെ സെക്കന്‍ഡറി ഘട്ടത്തെയും രണ്ടായി തിരിച്ചിട്ടുണ്ട്.
അടിസ്ഥാന വിദ്യാഭ്യാസ കാലഘട്ടം
ജനനം മുതല്‍ മൂന്നു വയസ്സുവരെയുള്ള കാലഘട്ടത്തില്‍ കുട്ടിയുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയെ ഗൃഹാന്തരീക്ഷത്തില്‍ തന്നെ പരിപാലിക്കുന്നതിന് ആവശ്യമായ രക്ഷകര്‍തൃ ബോധനവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ വിദ്യാഭ്യാസ വകുപ്പും പ്രാദേശിക സര്‍ക്കാറുകളും ശിശുക്ഷേമ വകുപ്പും ഒരുമിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ഇതിനാവശ്യമായ പഠന സാമഗ്രികള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെ തയ്യാറാക്കും. തുടര്‍ന്ന് മൂന്നു വയസ്സു മുതല്‍ 8 വയസ്സു വരെയുള്ള അടിസ്ഥാന വിദ്യാഭ്യാസ കാലഘട്ടത്തെ മൂന്നു വയസ്സു മുതല്‍ ആറു വയസ്സു വരെയുള്ള പ്രീ െ്രെപമറി കാലഘട്ടമായും തുടര്‍ന്നുള്ള രണ്ടു വര്‍ഷം ശിശു പരിപാലന വിദ്യാഭ്യാസത്തിന്റെ രണ്ടാംഘട്ടമായും പരിഗണിക്കുന്നു. ആദ്യത്തെ മൂന്നു വര്‍ഷക്കാലം കുട്ടികള്‍ കളിയിലൂടെയും കഥയിലൂടെയും കളിച്ചും ഇടപഴകിയും അനുഭവത്തിലൂടെ ആശയങ്ങള്‍ ഗ്രഹിക്കുക എന്നുള്ളതാണ് ഊന്നല്‍ നല്‍കുന്നത്. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളോ അതുപോലുള്ള പഠനസാമഗ്രികളോ അല്ല ഉള്ളത്. മറിച്ച് കുട്ടികളില്‍ ഭാഷ, ഗണിത നൈപുണികളും സാമൂഹ്യ ഇടപെടലുകള്‍ക്ക് പ്രാപ്തമാക്കുന്ന മൂല്യബോധവും ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന ദിനചര്യകളും ആരോഗ്യ ശീലങ്ങളും ഉറപ്പിക്കുക എന്നാണ് ഉദ്ദേശിക്കുന്നത്. പ്രാദേശിക ഭാഷകളില്‍ നിന്നും മാനസിക പഠന ബോധന മാധ്യമത്തിലേക്ക് ഈ കാലഘട്ടത്തില്‍ കുട്ടികളെ ഉയര്‍ത്താനും സാധിക്കണം.
ഒന്ന്, രണ്ട് ക്ലാസുകളില്‍ കുട്ടികള്‍ക്ക് ഒരു പാഠപുസ്തകത്തിലൂടെ വായനയുടെയും എഴുത്തിന്റെയും ലോകത്തിലേക്ക് ആനയിക്കപ്പെടുന്നു. എട്ടു വയസ്സു മുതല്‍ കുട്ടി വിഷയങ്ങളും അതിന്റെ ആശയങ്ങളും സിദ്ധാന്തങ്ങളും തത്വങ്ങളും മനസ്സിലാക്കുന്നതിനും പ്രയോഗിച്ച് അഥവാ പരീക്ഷിച്ച് ബോധ്യപ്പെടുന്നതിനുമുള്ള കഴിവുകള്‍ നേടുകയും ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് സ്കൂള്‍ പ്രവേശനം നടത്തേണ്ടത് 5 വയസില്‍ ഒന്നാം ക്ലാസ്സില്‍ അല്ല. 3 വയസില്‍ ഫൗണ്ടേഷന് ഘട്ടത്തിലെ ബാലവാടി 1 (ശിശുവാടികയില്‍) ആണ്. ഇന്ന് അണ് എയിഡഡ് മേഖലയില്‍ മാത്രം ലഭ്യമായ ശിശു വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കണം എന്നാണ് ദേശീയ വിദ്യാഭ്യാസ നയം പറയുന്നത്. നിര്‍ദ്ദേശം കണ്ടില്ലെന്ന് നടിച്ച്, കേരളത്തിലെ ലക്ഷകണക്കിന് പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ അവകാശവും അവസരവുമാണ് കേരള സര്‍ക്കാര്‍ നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരില്‍ കേരള ജനതയെ വഞ്ചിക്കുന്ന ഇത്തരം സമീപനങ്ങള്‍ തുറന്നു കാട്ടണം. അതായത് മൂന്നു വയസ്സില്‍ വിദ്യാഭ്യാസ പ്രവേശനം നല്‍കേണ്ട ബാലവാടികള്‍ തയ്യാറാക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍, ജനങ്ങളെ പറ്റിക്കാന്‍ അഞ്ചു വയസ്സില്‍ ഒന്നാംക്ലാസില്‍ ചേര്‍ക്കാന്‍ കേരളം ശക്തമായി നിലകൊള്ളും എന്ന വരട്ടുവാദം ഉയര്‍ത്തുകയാണ്.
മൂന്നു വയസ്സില്‍ വിദ്യാലയ പ്രവേശനം നേടുന്ന കുട്ടി, മൂന്ന് വര്‍ഷത്തെ ശിശുവിദ്യാഭ്യാസപരിപാലന ഘട്ടം (പ്രീ െ്രെപമറി) പൂര്‍ത്തിയാക്കുമ്പോള്‍ സ്വഭാവികമായി ആറ് വയസിലാണ് ഒന്നാം ക്ലാസ്സില്‍ പ്രവേശിക്കുക. ശിശു വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കാത്ത സംസ്ഥാനങ്ങളോടാണ് ഒന്നാം ക്ലാസില്‍ എത്തുന്ന സമയത്ത് വിദ്യാര്‍ഥികള്‍ ആറു വയസ്സ് പൂര്‍ത്തീകരിക്കണം എന്ന് ആവശ്യപ്പെടുന്നത്. അത് ക്രമമായി ഓരോ ഘട്ടത്തിലെയും കുട്ടിയുടെ പഠന നിലവാരത്തെ ആശ്രയിച്ച് രൂപീകരിക്കുന്ന പാഠ്യപദ്ധതിയുടെ പൂര്‍ണ്ണ ഫലം ലഭിക്കുന്നതിനാവശ്യമാണ്. അധ്യാപകരുടെയും ചില മാനേജ്മെന്റുകളുടെയും വീക്ഷണത്തിലൂടെ മാത്രമേ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന് വിദ്യാഭ്യാസത്തെ നോക്കിക്കാണാന്‍ കഴിയുകയുള്ളൂ എന്ന വീക്ഷണ വൈകല്യമാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിറകിലുള്ളത്. വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും നന്മയുടെ പക്ഷത്തുനിന്ന് നോക്കിക്കാണാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് സാധിക്കട്ടെ.
കേരള സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവച്ച് ജനങ്ങളെ പറ്റിക്കുന്ന കാര്യങ്ങളില്‍, മാധ്യമങ്ങള്‍ കുറച്ചു കൂടി കാര്യമായി മനസ്സിലാക്കി, ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ തയ്യാറാവണം. കേരള സര്‍ക്കാറിന്റെ രാഷ്ട്രീയ നെറികേട് കൊണ്ട് പിഎം ശ്രീ(സ്കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ-വിദ്യാലയങ്ങള്‍-ബ്ലോക്ക് തലത്തില്‍ സര്‍ക്കാര്‍ മാതൃക വിദ്യാലയങ്ങള്‍) പദ്ധതി പ്രകാരം 25 കോടി വരെ ആണ് 2030 വരെ കേന്ദ്രം അനുവദിക്കുക, പിഎം-ഉഷ(ഉച്ചതാര്‍ ശിക്ഷാ അഭിയാന്) കോളജ് പദ്ധതിയില്‍ 100 കോടിയില്‍ കുറയാതെയുള്ള തുകയാണ് ഒരു സര്‍വ്വകലാശാലയില്‍ ഒരു മാതൃക കോളജ് വളര്‍ത്തിയെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നത്. പിന്നിട് ജില്ലയില്‍ ഒന്നെങ്കിലും എന്ന രീതിയില്‍ ഈ സ്ഥാപനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. എന്നാല്‍ കേരള സര്‍ക്കാരിന്റെ രാഷ്ട്രീയ പാപ്പരത്തം കാരണം ഇവയെല്ലാം കേരളത്തിന് നഷ്ടമായി.
വാല്‍ക്കഷണം: കോറപ്പൊടി മാത്രം മതി കോരന്റെ കുട്ടിക്ക് എന്നതാണ് കമ്മി രാഷ്ട്രിയം എന്ന് കേരളം തിരിച്ചറിയുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: