യുഎന്‍: ന്യൂനപക്ഷപീഢനത്തിന്റെ പേരില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാകിസ്ഥാനില്‍ ഒരൊറ്റ രാത്രിയില്‍ തകര്‍ത്തത് 19 ക്രിസ്ത്യന്‍ പള്ളികള്‍, കത്തിച്ചാമ്പലാക്കിയത് 89ഓളം ക്രിസ്ത്യന്‍ വീടുകള്‍…കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കാട്ടാന്‍ നോക്കിയ പാകിസ്ഥാനെതിരെ 55ാം ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനില്‍ ആഞ്ഞടിക്കവേയാണ് ഇന്ത്യയുടെ സെക്രട്ടറി അനുപമ സിങ്ങ് ഈ കഥ പറഞ്ഞത്.
പാകിസ്ഥാനിലെ ജാറന്‍വാല സിറ്റിയാണ് 2023 ആഗസ്ത് മാസത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ ക്രൂരമായ ഈ ആക്രമണം നടന്നത്. ന്യൂനപക്ഷ ക്രിസ്ത്യന്‍ സമൂദായത്തെ കടന്നാക്രമിക്കുന്ന പാകിസ്ഥാനില്‍ മനുഷ്യവകാശസംരക്ഷണം അങ്ങേയറ്റം മോശമാണെന്നും അനുപമ സിങ്ങ് പറഞ്ഞു. “അങ്ങിനെയുള്ള പാകിസ്ഥാന് എങ്ങിനെയാണ് ഇന്ത്യയുടെ ഭാഗമായ കശ്മീരിലെ മനുഷ്യാവകാശലംഘനത്തെക്കുറിച്ച് സംസാരിക്കാനാവുക?”- അനുപമ സിങ്ങ് ചോദിച്ചു.
“ഐക്യരാഷ്ട്രരക്ഷാസമിതി തന്നെ നിരോധിച്ച തീവ്രവാദികളെവെച്ച് ആഘോഷിക്കുന്ന രാജ്യമാണ് പാകിസ്ഥാന്, “- മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്കര്‍ ഇ ത്വയിബ നേതാവ് ഹിഫീസ് സെയ്ദ് , ജെയ്ഷ് ഇ മുഹമ്മദ് നേതാവ് മസൂദ് അഹമ്മദിന്റെയും അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം എന്നിവര്‍ പാകിസ്ഥാനില്‍ സ്വതന്ത്രമായി വിലസുന്നതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അനുപമ സിങ്ങ് പറഞ്ഞു. “ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളും ബഹുസ്വരതയും ലോകമെങ്ങും ആഘോഷിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ്. അങ്ങിനെയുള്ള ഇന്ത്യയെ പാകിസ്ഥാന് എങ്ങിനെയാണ് കശ്മീരിന്റെ കാര്യത്തില്‍ വിമര്‍ശിക്കാനാവുക?”- അനുപമ സിങ്ങ് ചോദിച്ചു.
ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യഭാഗങ്ങളാണ്. സദ്ഭരണവും സാമൂഹ്യ സാമ്പത്തിക വികസനവും ലക്ഷ്യം വെച്ച് രാജ്യത്തിന്റെ അവിഭാജ്യഭാഗമായ ജമ്മു കശ്മീരില്‍ ഇന്ത്യ ഭരണഘടനാപരമായി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്ത്യയുടെ തികച്ചും ആഭ്യന്തരമായ ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്നും അനുപമ സിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: