ന്യൂദല്‍ഹി: മൊത്തം 75,021 കോടി രൂപ ചെലവുവരുന്ന പ്രധാനമന്ത്രിസൂര്യ ഘര്‍: മുഫ്ത് ബിജ്ലി യോജനയ്ക്ക് (സൗജന്യ വൈദ്യുതി പദ്ധതി) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി.
ഒരു കോടി വീടുകളില്‍ പുരപ്പുറ സൗരോര്‍ജ്ജ സംവിധാനം സ്ഥാപിച്ച് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. 2024 ഫെബ്രുവരി 13ന് പ്രധാനമന്ത്രി പദ്ധതിക്ക് സമാരംഭം കുറിച്ചിരുന്നു.
പദ്ധതിയുടെ പ്രധാന ഹൈലൈറ്റുകളില്‍ ഇവ ഉള്‍പ്പെടുന്നു:
റസിഡന്‍ഷ്യല്‍ പുരപ്പുറ സൗരോര്‍ജ്ജത്തിനുള്ള കേന്ദ്ര സാമ്പത്തിക സഹായം (സി.എഫ്.എ).
- 2 കിലോവാട്ട് സംവിധാനങ്ങള്‍ക്ക് കേന്ദ്ര സാമ്പത്തിക സഹായമായി അവയുടെ ചെലവിന്റെ 60% ഉം 2 മുതല്‍ 3 കിലോവാട്ട് വരെ ശേഷിയുള്ള സംവിധാനങ്ങള്‍ക്ക് അവയ്ക്കുണ്ടാകുന്ന അധിക ചെലവിന്റെ 40% ഉം ഈ പദ്ധതിപ്രകാരം ലഭ്യമാക്കും. കേന്ദ്ര സാമ്പത്തിക സഹായം (സി.എഫ്.എ) 3 കിലോവാട്ടുവരെയായി പരിമിതപ്പെടുത്തും. നിലവിലെ തറവില അടിസ്ഥാനത്തില്‍, 1 കിലോവാട്ട് സിസ്റ്റത്തിന് 30,000 രൂപ, 2 കിലോവാട്ട് സിസ്റ്റങ്ങള്‍ക്ക് 60,000 രൂപ, 3 കിലോവാട്ട് അല്ലെങ്കില്‍ അതില്‍ കൂടിയ സിസ്റ്റങ്ങള്‍ക്ക് 78,000 രൂപ എന്ന നിരക്കില്‍ സബ്സിഡി ലഭ്യമാകുമെന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
- കുടുംബങ്ങള്‍ ദേശീയ പോര്‍ട്ടല്‍ വഴി സബ്സിഡിക്ക് അപേക്ഷിക്കുകയും പുരപ്പുറ സൗരോര്‍ജ്ജം സ്ഥാപിക്കുന്നതിന് അനുയോജ്യമായ വില്‍പ്പനക്കാരനെ തെരഞ്ഞെടുക്കുണം. സംവിധാനത്തിന്റെ ഉചിതമായ വലിപ്പം, ആനുകൂല്യ കണക്കാക്കല്‍, വ്യാപാരിയുടെ നിലവാരം തുടങ്ങിയ പ്രസക്തമായ വിവരങ്ങള്‍ നല്‍കിക്കൊണ്ട് കുടുംബങ്ങളെ അവരുടെ തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ ദേശീയ പോര്‍ട്ടല്‍ സഹായിക്കും.
- 3 കിലോവാട്ട് വരെയുള്ള റെസിഡന്‍ഷ്യല്‍ ആര്.ടി.എസ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് നിലവിലെ കുറഞ്ഞ പലിശയായ ഏകദേശം 7%ന് ഈടുരഹിത വായ്പയിലൂടെ കുടുംബങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ പ്രാപ്യമാക്കാനും കഴിയും.
പദ്ധതിയുടെ മറ്റ് സവിശേഷതകള്‍
- ഗ്രാമീണ മേഖലയില്‍ പുരപ്പുറ സൗരോര്‍ജ്ജം സ്വീകരിക്കുന്നതിലെ മാതൃകയായി പ്രവര്‍ത്തിക്കുന്നതിന് രാജ്യത്തെ ഓരോ ജില്ലയിലും ഒരു മാതൃകാ സൗരോര്‍ജ്ജ ഗ്രാമം വികസിപ്പിക്കും.
- തങ്ങളുടെ പ്രദേശങ്ങളില്‍ ആര്.ടി.എസ് സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കും പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്കും ആനുകൂല്യങ്ങളുടെ പ്രയോജനവും ലഭിക്കും.
- റിന്യൂവബിള്‍ എനര്‍ജി സര്‍വീസ് കമ്പനി (പുനരുപയോഗ ഊര്‍ജ്ജ സേവന കമ്പനി റെസ്കോ) അധിഷ്ഠിത മാതൃകകള്‍ക്കുള്ള ഒരു പേയ്മെന്റ് സുരക്ഷാ ഘടകത്തോടൊപ്പം ആര്.ടി.എസിലെ നൂതനാശയ പദ്ധതികള്‍ക്കുള്ള ഫണ്ടും ഈ സ്കീം ലഭ്യമാക്കും.
ഫലവും നേട്ടങ്ങളും
ഈ പദ്ധതിയിലൂടെ കുടുംബങ്ങള്‍ക്ക് വൈദ്യുതി ബില്ലുകള്‍ ലാഭിക്കുന്നതിനും മിച്ചമുള്ള വൈദ്യുതി ഡിസ്കോമുകള്‍ക്ക് വില്‍ക്കുന്നതിലൂടെ അധിക വരുമാനം നേടുവാനും കഴിയും. ഒരു കുടുംബത്തിന് ഒരു മാസം ശരാശരി വേണ്ട 300 യൂണിറ്റിലധികം വൈദ്യുതി ഒരു 3 കിലോവാട്ട് സംവിധാനത്തിന് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.
റെസിഡന്‍ഷ്യല്‍ മേഖലയിലെ പുരപ്പുറ സൗരോര്‍ജ്ജ സംവിധാനം വഴി നിര്‍ദ്ദിഷ്ട പദ്ധതിക്ക് 30 ജിഗാവാട്ട് സൗരോര്‍ജ്ജ ശേഷി വര്‍ദ്ധിപ്പിക്കാനാകും. 1000 ബില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും മേല്‍ക്കൂര സംവിധാനങ്ങളുടെ കാലാവധിയായ 25 വര്‍ഷത്തിനിടയില്‍ 720 ദശലക്ഷം ടണ്ണിന് തുല്യമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്വമനം കുറയ്ക്കുകയും ചെയ്യും.
ഈ പദ്ധതിയിലൂടെ നിര്‍മ്മാണം, ലോജിസ്റ്റിക്സ്, വിതരണ ശൃംഖല, വില്‍പ്പന, സ്ഥാപിക്കല്‍, ഓ ആന്‍ഡ് എം, മറ്റ് സേവനങ്ങള്‍ എന്നിവയിലെല്ലാം കൂടി 17 ലക്ഷത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കണക്കാക്കപ്പെടുന്നു.
പ്രധാനമന്ത്രിസൂര്യ ഘര്‍: മുഫ്ത് ബിജിലി യോജനയുടെ ലഭ്യമാകുന്ന പ്രയോജനങ്ങള്‍
ബോധവല്‍ക്കരണം നടത്തുന്നതിനും താല്‍പ്പര്യമുള്ള കുടുംബങ്ങളില്‍ നിന്ന് അപേക്ഷകള്‍ ലഭ്യമാക്കുന്നതിനുമായി പദ്ധതി ആരംഭിച്ചതുമുതല്‍ ഗവണ്മെന്റ് ഒരു വന്‍ സംഘടിതപ്രവര്‍ത്തനത്തിന് സമാരംഭം കുറിച്ചിട്ടുണ്ട്. സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി വീട്ടുകാര്‍ക്ക് pmsuryaghar.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: