തിരുവനന്തപുരം: രാമജന്മഭൂമി പ്രശ്നം ആരംഭിയ്‌ക്കുന്നതിനുള്ള പല കാരണങ്ങളില്‍ ഒന്ന് തമിഴ്നാട്ടിലെ മീനാക്ഷിപുരത്ത് നടന്ന മതപരിവര്‍ത്തനമാണ്. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപരായ ബാലശങ്കര്‍ ഒരു യുട്യൂബ് വീഡിയോയില്‍ സംസാരിക്കവേയാണ് ഇക്കാര്യം വിശദീകരിച്ചത്.
മീനാക്ഷിപരം മതപരിവര്‍ത്തനം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ആര്‍എസ്എസിനും ബിജെപിയ്‌ക്കും ഒരു ടേണിംഗ് പോയിന്‍റായിരുന്നു. നൂറുകണക്കിന് പിന്നാക്കസമുദായക്കാര്‍ മുസ്ലിങ്ങളായി മാറി.
എന്താണ് മീനാക്ഷിപുരം മതപരിവര്‍ത്തനം?
ഇന്ത്യയിലെ തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ ഒരു ഗ്രാമമാണ് മീനാക്ഷിപുരം. നൂറുകണക്കിന് താഴ്ന്ന ജാതിയില്‍പ്പെട്ട ഹിന്ദുക്കള്‍ ഇസ്ലാമിലേക്ക് ഉള്ള മതപരിവർത്തനം നടത്തിയ സംഭവമാണ് മീനാക്ഷിപുരം മതപരിവർത്തനം എന്ന പേരിൽ പ്രസിദ്ധമായത്. ഈ സംഭവം ഇന്ത്യയിൽ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു, 1,100 പട്ടികജാതിക്കാർ ഒറ്റയടിക്ക് ഇസ്ലാം മതം സ്വീകരിച്ചതായി കണക്കാക്കപ്പെടുന്നു. നിരവധി പ്രസ് റിപ്പോർട്ടർമാരും രാഷ്‌ട്രീയക്കാരായ അടൽ ബിഹാരി വാജ്‌പേയി, യോഗേന്ദ്ര മക്വാന എന്നിവരും മീനാക്ഷിപുരം ഗ്രാമം സന്ദർശിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും മീനാക്ഷിപുരം മതപരിവര്‍ത്തനത്തില്‍ അതൃപ്തിയുണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇന്ദിരാഗാന്ധി മീനാക്ഷിപുരം മതപരിവര്‍ത്തനത്തിന് എതിരായിരുന്നു; അവര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടു
മീനാക്ഷിപുരം മതപരിവര്‍ത്തനത്തിനെതിരായിരുന്നു ഇന്ദിരാഗാന്ധി. ഇങ്ങിനെ വലിയ തോതില്‍ മതപരിവര്‍ത്തനം നടന്നാല്‍ ഇന്ത്യയുടെ മതേതരത്വസ്വഭാവം ഇല്ലാതാകുമോ എന്നുപോലും ഇന്ദിരാഗാന്ധി ഭയന്നു. അവര്‍ നേരെ രാജ്യത്തെ ഈ വലിയ ഭീഷണയില്‍ നിന്നും രക്ഷിയ്‌ക്കാന്‍ ആര്‍എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനം നിര്‍ത്തുന്നതിനായി വലിയ തോതില്‍ പ്രചാരണം നടത്താന്‍ ഇന്ദിരാഗാന്ധി തന്നെ ആര്‍എസ്എസ് നേതാക്കളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അന്ന് ഇന്ദിരാഗാന്ധി തന്നെ ഈ ഒരു ദൗത്യത്തിനായി കോണ്‍ഗ്രസ് നേതാവ് കരണ്‍സിംഗിനെ ഇതിനായി ചുമതലപ്പെടുത്തി. അന്ന് ആര്‍എസ്എസ് അശോക് സിംഘാളിനെ തമിഴ്നാട്ടിലേക്ക് അയച്ചു. അദ്ദേഹം മീനാക്ഷിപുരം സന്ദര്‍ശിച്ചു. അശോക് സിംഘാള്‍ യുപിയിലെ വലിയൊരു ബിസിനസ് കുടുംബത്തിലെ അംഗമായിരുന്നു. കരുത്തനായ സംഘം പ്രവര്‍ത്തകനുമായിരുന്നു. അന്ന് അശോക് സിംഘാള്‍ വിശ്വഹിന്ദു പരിഷത്തിന്റെ ജോയിന്‍റ് ജനറല്‍ സെക്രട്ടറിയായി. മീനാക്ഷിപുരം സംഭവത്തിനെതിരായ പ്രതിഷേധമാണ് അശോക് സിംഘാളിന്റെ നേതൃത്വത്തില്‍ വിശ്വഹിന്ദു പരിഷത്ത് പിന്നീട് വലിയൊരു ശക്തിയായി വളരാന്‍ കാരണമായത്. പിന്നാക്കക്കാരായ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനാലാണ് അവര്‍ ഹിന്ദുമതം വിട്ട് മറ്റ് മതങ്ങളിലേക്ക് പോകുന്നതെന്ന് തിരിച്ചറിഞ്ഞ അശോക് സിംഘാള്‍ അവര്‍ക്ക് കൂടി പ്രവേശനം അനുവദിക്കുന്ന 200 ക്ഷേത്രങ്ങള്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ പണിതു. അതിന് ശേഷമാണ് ദളിതരുടെ മതപരിവര്‍ത്തനം നിലച്ചത്.
മീനാക്ഷിപുരം മതപരിവര്‍ത്തനത്തിനെതിരെ ബിജെപി
ബിജെപി അതുവരെ മതേതരത്വം പറഞ്ഞുനടന്ന പാര്‍ട്ടിയായിരുന്നു. ഇനി ബിജെപിയെ ഒരു ബഹുജനസംഘടനയാക്കി വളര്‍ത്തണമെങ്കില്‍ ഏതെങ്കിലും ഹിന്ദുക്കളുടെ പ്രശ്നം ഏറ്റെടുക്കണം എന്ന അഭിപ്രായമുണ്ടായി. മീനാക്ഷിപരും മതപരിവര്‍ത്തനവും ഇതിന് പ്രേരണയായി. അങ്ങിനെയാണ് രാമജന്മഭൂമി പ്രശ്നം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയും അടുപ്പിക്കാതിരുന്ന ഹിന്ദു പാര്‍ട്ടിയായ മഹാരാഷ്‌ട്രയിലെ ശിവസേനയുമായി ബിജെപി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചതും ഇക്കാലയളവിലാണ്.
ബിജെപിയുടെ തുടക്കവും ഉയര്‍ച്ചയും
1951ല്‍ കോണ്‍ഗ്രസിനെതിരെ ശ്യാമപ്രസാദ് മുഖര്‍ജി രൂപീകരിച്ച പാര്ട്ടിയാണ് ജനസംഘം എന്ന പേരില്‍ അറിയപ്പെട്ട ഭാരതീയ ജനസംഘം. അടിയന്തരാവസ്ഥക്കാലത്ത് ജനസംഘം ജനതാപാര്‍ട്ടിയുമായി കൂട്ടുചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. പിന്നീട് അടിയന്തരാവസ്ഥയ്‌ക്ക ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ജനസംഘം ജനതാ പാര്‍ട്ടിയ്‌ക്കൊപ്പം നിന്നു. അന്ന് ഇന്ദിരാഗാന്ധിയെ തറപറ്റിച്ച് ജനതാപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തില്‍ വന്നു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. 1977 മുതല്‍ 1979 വരെ ജനതാപാര്‍ട്ടി ഭരിച്ചു. പക്ഷെ 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും ഇന്ദിരാഗാന്ധി അധികാരത്തില്‍ വന്നു. 1980 ഏപ്രിലാണ് അടല്‍ ബിഹാരി വാജ് പേയിയുടെയും അദ്വാനിയുടെയും നേതൃത്വത്തില്‍ ബിജെപി രൂപംകൊള്ളുന്നത്. വാജ് പേയിയായിരുന്നു ആദ്യ ദേശീയ അധ്യക്ഷന്‍. മീനാക്ഷിപുരം മതപരിവര്‍ത്തനരത്തിനെതിരായ പ്രക്ഷോഭവും രാമജന്മഭൂമി പ്രക്ഷോഭവും ബിജെപിയ്‌ക്ക് വഴിത്തിരിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: