ലഖ്നൗ: തീലേ വാലി മസ്ജിദ് കേസില്‍ 2023 സെപ്റ്റംബര്‍ ആറിന് സിവില്‍ കേസ് കേള്‍ക്കാന്‍ തീരുമാനിച്ച സിവില്‍ ജഡ്ജി ഉത്തരവിനെതിരെ മുസ്ലിം വിഭാഗം നല്കിയ പുനഃപരിശോധനാ ഹര്‍ജി ലഖ്നൗവിലെ ജില്ലാ കോടതി തള്ളി.
സിവില്‍ സ്യൂട്ടിലെ ഹര്‍ജി നിയമത്തിന്റെയും വസ്തുതകളുടെയും സമ്മിശ്രമായ ചോദ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍ തെളിവുകള്‍ രേഖപ്പെടുത്താതെ മുസ്ലീം പക്ഷത്തിന്റെ വാദങ്ങള്‍ മാത്രം കേട്ട് തെളിവുകള്‍ രേഖപ്പെടുത്താതെ ഹര്‍ജി അനുവദിക്കാന്‍ സാധിക്കില്ലെന്ന് ബുധനാഴ്ചത്തെ ഉത്തരവില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി നരേന്ദ്ര കുമാര്‍ മൂന്നാമന് പറഞ്ഞു.
ടീലെ വാലി പള്ളിക്കായി മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ഭരണകാലത്ത് ഹൈന്ദവ കേന്ദ്രമായ ലക്ഷ്മണ് ടീല തകര്‍ത്തുവെന്നും, ഇത് പുനഃസ്ഥാപിച്ച് ആരാധനയ്ക്ക് ഹൈന്ദവര്‍ക്ക് വിട്ടുനല്കണമെന്നുമായിരുന്നു 2013ല്‍ ഹിന്ദു വിഭാഗം നല്കിയ ഹര്‍ജി. ഭഗവാന് ശേഷനാഗേഷ് തീലേശ്വര്‍ മഹാദേവ് വിരാജ്മാനായി ഡോ.വി.കെ. ശ്രീവാസ്തവയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
2023 സെപ്തംബര്‍ ആറിലെ ഉത്തരവില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഒരു നിയമവിരുദ്ധതയും ഇല്ലെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജി നിരീക്ഷിച്ചു. ആളുകള്‍ ഇപ്പോഴും ഈ സ്ഥലത്ത് ആരാധന നടത്തുന്നുണ്ടെന്ന് വാദിയായ നൃപേന്ദ്ര പാണ്ഡെയും മറ്റുള്ളവരും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. 1991ലെ ആരാധനാലയ നിയമപ്രകാരം മാത്രമല്ല, 1995ലെ വഖഫ് നിയമത്തിലെ വ്യവസ്ഥകളാലും ഈ കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം പക്ഷം ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മുസ്ലീം പക്ഷത്തിന്റെ എതിര്‍പ്പ് സിവില്‍ ജഡ്ജി തള്ളിയിരുന്നു. ഇതാണ് എഡിജെക്ക് മുമ്പാകെയുള്ള പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: