ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളില്‍ ബിജെപി വിജയിച്ചതോടെ ഭൂരിപക്ഷത്തിന് ഇനി വേണ്ടത് നാല് സീറ്റുകള്‍ മാത്രം.
240 അംഗ സഭയില്‍ ഭൂരിപക്ഷത്തിനായി വേണ്ടത് 121. ഏപ്രിലില്‍ ഒഴിവുവരുന്ന 56 സീറ്റുകളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ഇതില്‍ 20 സീറ്റുകളില്‍ എതിരില്ലാതെയും 10 സീറ്റുകളില്‍ തെരഞ്ഞെടുപ്പിലൂടെയുമാണ് ജയം. ഇതോടെ എന്‍ഡിഎ സഖ്യത്തിന്റെ അംഗബലം 117 ആകും. ഇതില്‍ 97പേരും ബിജെപിയില്‍ നിന്നുള്ളവരാണ്. അഞ്ചു പേര് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരാണ്. രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയായി ബിജെപി തുടരും. 29 എംപിമാരാണ് കോണ്‍ഗ്രസിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: