തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 4ന് തുടങ്ങും. ഇതോടൊപ്പം ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകളുമുണ്ട്. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലെ 2971 കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഫലം മേയ് രണ്ടാം വാരം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എഴുതുന്നത് തിരൂരങ്ങാടി പികെഎംഎംഎച്ച്എസ് എടരിക്കോടാണ്, 2085. മൂവാറ്റുപുഴ എന്‍എസ്എസ്എച്ച്എസ്, തിരുവല്ല ഗവ. എച്ച്എസ് കുട്ടൂര്‍, മാഹി ഹസ്സന് ഹാജി ഫൗണ്ടേഷന് ഇന്റര്‍നാഷണല്‍ എച്ച്എസ്, എടനാട് എന്‍എസ്എസ്എച്ച്എസ് എന്നീ സ്കൂളുകളില്‍ ഒരു വിദ്യാര്‍ത്ഥി മാത്രമാണ് പരീക്ഷ എഴുതുന്നത്.
ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നു മുതല്‍ 26 വരെ. ഒന്നാം വര്‍ഷം പരീക്ഷ എഴുതുന്നത് 4,14,159 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷം എഴുതുന്നത് 4,41,213 വിദ്യാര്‍ഥികളുമാണ്. ഉത്തരക്കടലാസ് മൂല്യനിര്‍ണയം ഏപ്രില്‍ ഒന്നിന് ആരംഭിക്കും.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒന്നും രണ്ടും വര്‍ഷ പരീക്ഷ മാര്‍ച്ച് ഒന്നു മുതല്‍ 26 വരെ. രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് 27,841 പേര് എഴുതും. ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവര്‍ 27,770. 389 കേന്ദ്രങ്ങളിലാണ് പരീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: