തിരുവനന്തപുരം: ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുബാറക് പാഷയുടെ രാജി സ്വീകരിക്കേണ്ടതില്ലെന്ന് ഗവര്‍ണറുടെ തീരുമാനം. മുബാറക് പാഷയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ കേസുണ്ട്. അത് പരിഗണിക്കുന്നതിനു മുമ്പേ രാജിവച്ച് ഒഴിയാനായിരുന്നു മുബാറക് പാഷയുടെ നീക്കം.
അതേസമയം, രാജി സ്വീകരിക്കേണ്ടതില്ലെന്നും മുബാറക് പാഷയുടെ നിയമനംതന്നെ സാധുതയില്ലാത്തതാണെന്നും സുപ്രീം കോടതി വിധി വന്നപ്പോള്‍ത്തന്നെ അയോഗ്യനായെന്നുമാണ് ഗവര്‍ണറുടെ നിലപാട്.
കാലിക്കറ്റ്, ഡിജിറ്റല്‍, സംസ്കൃത ഓപ്പണ്‍ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ അയോഗ്യരാണെന്ന യുജിസി നിലപാടില്‍ തന്നെയാണ് ഗവര്‍ണറും. നിയമനത്തിന് യുജിസി ചട്ടങ്ങള്‍ പാലിക്കപ്പെടാത്തതിനാല്‍ വിസിമാര്‍ അയോഗ്യരാണെന്ന് യുജിസി പ്രതിനിധിയും ഹിയറിങ്ങില്‍ നിലപാടെടുത്തിരുന്നു. കാലിക്കറ്റ് വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ഒരംഗം ചീഫ് സെക്രട്ടറിയായിരുന്നു. സംസ്കൃത സര്‍വകലാശാലയില്‍ മൂന്നു പേരുടെ പാനലിനു പകരം ഒരു പേരു മാത്രമാണ് സമര്‍പ്പിച്ചത്.
ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ നേരിട്ടും നിയമിച്ചു. ഇതെല്ലാം സുപ്രീം കോടതി വിധിയനുസരിച്ചും യുജിസി റഗുലേഷനനുസരിച്ചും നിയമ വിരുദ്ധമാണെന്ന് യുജിസി ജോയിന്റ് സെക്രട്ടറി വ്യക്തമാക്കി. ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. ഇതിലും ഗവര്‍ണറുടെ തീരുമാനം ഉടനുണ്ടാകും. സുപ്രീം കോടതി വിധി പ്രകാരം കെടിയു, കണ്ണൂര്‍, ഫിഷറീസ് വിസിമാര്‍ക്ക് പദവി നഷ്ടപ്പെട്ടിരുന്നു. ഗവര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്ന കേരള, എംജി, കുസാറ്റ്, മലയാളം വിസിമാര്‍ കാലാവധി പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: