ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേന, നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ ഏകോപനത്തില്‍ കടലില്‍ നടത്തിയ വിജയകരമായ ഏകോപിത ഓപ്പറേഷനില്‍ ഗുജറാത്ത് തീരത്ത് നിന്ന് 3,300 കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ബോട്ട് പിടികൂടി. അടുത്ത കാലത്തു നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനാണിതെന്ന് ഇന്ത്യന്‍ നാവികസേന പറഞ്ഞു.
അറബിക്കടലില്‍ ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി രേഖയ്ക്ക് സമീപമാണ് സംശയാസ്പദമായ കപ്പല്‍ പിടികൂടിയത്. പിടികൂടിയ ബോട്ടും ജീവനക്കാരെയും കഴിഞ്ഞ ദിവസം തന്നെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് കൈമാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
3089 കിലോ ചരസ്, 158 കിലോ മെത്താംഫെറ്റാമിന്‍, 25 കിലോ മോര്‍ഫിന്‍ എന്നിവയാണ് പിടിച്ചെടുത്ത ലഹരിയില്‍ ഉള്‍പ്പെടുന്നത്. നിരീക്ഷണ ദൗത്യത്തില്‍ പി8ഐ എല്‍ആര്‍എംആര്‍ വിമാനത്തിന്റെ ഇന്‍പുട്ടിന്റെ അടിസ്ഥാനത്തില്‍, നാവികസേന ദൗത്യം വിന്യസിച്ച കപ്പല്‍ നിരോധിത വസ്തുക്കള്‍ കടത്തുന്നതില്‍ ഏര്‍പ്പെട്ടിരുന്ന സംശയാസ്പദമായ ബോട്ട് തടയാന്‍ എത്തുകയായിരുന്നു.
എന്‍സിബിയുമായുള്ള ഇന്ത്യന്‍ നാവികസേനയുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ കള്ളക്കടത്ത് തടയാന്‍ സാധിച്ചത്. കള്ളക്കടത്തു സംഘങ്ങള്‍ രാജ്യത്ത് സ്ഥാമില്ല എന്ന ശക്തമായ നിലപാടിന്റെ ഭാഗമാണ് ഈ ഓപറേഷനുകളെന്നും സേന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: