ഷിംല: ഹിമാചല്‍ പ്രദേശില്‍ നാടകീയ നീക്കളുമായി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ തോല്‍വി അനുഭവപ്പെട്ടതിനു പിന്നാലെയാണ് സംസ്ഥാനത്തെ ഭരണപക്ഷത്തില്‍ അസന്തുലിതാവസ്ഥയുണ്ടായത്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത്.
ഇതാണ് ബിജെപിയിലെ വിജയത്തിലേക്ക് നയിച്ചതും. 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എമാരുള്ളപ്പോള്‍ ബിജെപിക്ക് 25 എംഎല്‍എമാരാണുള്ളത്. ബാക്കിയുള്ള മൂന്ന് സീറ്റുകള്‍ സ്വതന്ത്രര്‍ക്കാണ്. ഈ സംഭവങ്ങള്‍ക്കു പിന്നാലെയാണ് ബിജെപി അവിശ്വാസ പ്രമേയ നോട്ടീസ് കൊണ്ടുവന്നത്. എന്നാല്‍ വോട്ടെടുപ്പില്‍ തോല്‍ക്കുമെന്ന് മനസിലാക്കിയതിനു പിന്നാലെ സ്പീക്കര്‍ 14 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു.
അതേസമയം വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ ജോലി പ്രതിപക്ഷ നേതാക്കള്‍ തടസ്സപ്പെടുത്തുകയാണെന്നും സിആര്‍പിഎഫിന്റെയും ഹരിയാന പോലീസിന്റെയും വാഹനവ്യൂഹത്തില്‍ 5,6 കോണ്‍ഗ്രസ് എംഎല്‍എമാരെ കൊണ്ടുപോയെന്നും മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖു ഇന്നലെ അരോപിച്ചു.
ചൊവ്വാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത് ഹരിയാനയിലെ ഹോട്ടലില്‍ താമസിച്ചിരുന്ന ഹിമാചല്‍ പ്രദേശിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബുധനാഴ്ച സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനായി ഷിംലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: