നാഗ്പുര്‍: ഇക്കൊല്ലത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍ പ്രവേശിച്ച് വിദര്‍ഭ, മുംബൈ ടീമുകള്‍ കൂടി. തമിഴ്നാടും മധ്യപ്രദേശും നേരത്തെ തന്നെ ക്വാര്‍ട്ടര്‍ വിജയിച്ചിരുന്നു. സെമി മത്സരങ്ങളുടെ അഞ്ചാം ദിവസമായ ഇന്നലെ വിദര്‍ഭ കര്‍ണാടകയെ 127 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ ബറോഡയ്ക്കെതിരായ മുംബൈയുടെ മത്സരം സമനിലയില്‍ കലാശിച്ചു. ആദ്യ ഇന്നിങ്സില്‍ ലീഡ് നേടിയതിന്റെ ബലത്തിലാണ് മുംബൈ സെമിയിലേക്ക് മുന്നേറിയത്.
ശനിയാഴ്ച ആരംഭിക്കുന്ന സെമി പോരാട്ടത്തില്‍ വിദര്‍ഭ മധ്യപ്രദേശിനെയും തമിഴ്നാട് മുംബൈയെയും നേരിടും.
ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ മൂന്നാം ദിനം തന്നെ തകര്‍പ്പന്‍ ജയത്തോടെ തമിഴ്നാട് സെമിബെര്‍ത്ത് ഉറപ്പിച്ചിരുന്നു. മുന്‍ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ ഇന്നിങ്സിനും 33 റണ്‍സിനുമാണ് തമിഴ്നാട് തോല്‍പ്പിച്ചത്. നാലാം ദിവസമായ തിങ്കളാഴ്ച രാവിലത്തെ സെഷനില്‍ ആന്ധ്രയെ തോല്‍പ്പിച്ച് മധ്യപ്രദേശും സെമിയിലേക്ക് മുന്നേറി. നാല് റണ്‍സിനായിരുന്നു ആന്ധ്രയുടെ വിജയം.
ഇന്നലെ അവസാനിച്ച കളിയില്‍ കര്‍ണാടകയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ ഒന്നാം ഇന്നിങ്സില്‍ 460 റണ്‍സെടുത്തിരുന്നു. അതിനെതിരെ കര്‍ണാടകയുടെ മറുപടി 286ല്‍ അവസാനിച്ചു. ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരമുണ്ടായിരുന്നിട്ടും രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത വിദര്‍ഭ 196 റണ്‍സില്‍ ഓളൗട്ടായി. കര്‍ണാടകയ്ക്ക് മുന്നില്‍ വച്ചത് 371 റണ്‍സിന്റെ വിജയലക്ഷ്യം. ഇതിനെതിരെ ബാറ്റെടുത്ത കര്‍ണാടക ഇന്നലെ രണ്ടാമത്തെ സെഷനില്‍ തന്നെ തീര്‍ന്നു. 243 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രണ്ട് ഇന്നിങ്സുകളിലുമായി ഓള്‍റൗണ്ട് പ്രകടനം കാഴ്ച്ചവച്ച ആദിത്യ സര്‍വാത്തെ ആണ് കളിയിലെ താരം.
മത്സരത്തിന്റെ അവസാന ദിവസമായ ഇന്നലെ മുംബൈ-വിദര്‍ഭ ക്വാര്‍ട്ടര്‍ സമനിലയിലാണ് കലാശിച്ചത്. ഒന്നാം ഇന്നിങ്സില്‍ 36 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 384 റണ്‍സെടുത്തു. ഇതിനെതിരെ ബറോഡയുടെ ഇന്നിങ്സ്
348 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്സില്‍ ഓപ്പണര്‍ ഹാര്‍ദിക് ടമോറിന്റെ(114) സെഞ്ചുറിയുടെയും പൃഥ്വി ഷാ(87), ഷംസ് മുലാനി(54) എന്നിവര്‍ നേടിയ അര്‍ദ്ധസെഞ്ചുറിയുടെയും മികവില്‍ ടീം മികച്ച ടോട്ടലിലേക്ക് കുതിച്ചു. ഓടുവില്‍ തനൂഷ് കോട്ടിയാന്(120)-തുഷാര്‍ ദേശ്പാണ്ഡെ(123) സഖ്യം പത്താം വിക്കറ്റില്‍ ചരിത്രപരമായ പ്രകടനം കാഴ്ച്ചവയ്ക്കുക കൂടി ചെയ്തത് വഴി സമനില ഉറപ്പാക്കി. ആദ്യ ഇന്നിങ്സില്‍ ലീഡ് നേടിയതിനാല്‍ സമനിലയിലായാലും സെമിയിലെത്താം എന്ന കണക്കുകൂട്ടലിലായിരുന്നു മുംബൈ. 569 റണ്‍സില്‍ അവരുടെ രണ്ടാം ഇന്നിങ്സ് അവസാനിച്ചു. ഇതിനെതിരെ ഇന്നലത്തെ വെറും രണ്ട് സെഷനുകള്‍ മാത്രം ലഭിച്ച ബറോഡയ്ക്ക് യാതൊരു അത്ഭുതവും കാട്ടാന്‍ സാധിക്കാതെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 121 റണ്‍സ് നേടി പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: