ന്യൂദല്‍ഹി: എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി യോഗം ഇന്നും നാളെയുമായി പുതുച്ചേരിയില്‍ ചേരും. സംഘടനാ പ്രവര്‍ത്തനങ്ങളുടെ അവലോകനം, ഭാവിപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കൊപ്പം ബംഗാളിലെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവന്ന ക്രൂരമായ അതിക്രമങ്ങളെ കുറിച്ചും യോഗം ചര്‍ച്ചചെയ്യുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്ക്യ ശുക്ല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാഭ്യാസ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, യുവാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍, സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ എന്നിവയും ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ്, ദേശീയ മീഡിയ കണ്‍വീനര്‍ അശുതോഷ് സിങ്, നോര്‍ത്ത് തമിഴ്നാട് എബിവിപി സെക്രട്ടറി യുവരാജ്, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി യൂണിറ്റ് ജോയിന്റ് സെക്രട്ടറി ആരതി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: