ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന സങ്കല്പ് പത്ര നിര്‍ദ്ദേശ കാമ്പയിനും വികസിതഭാരതം – മോദിയുടെ ഗ്യാരന്റി രഥങ്ങളുടെ പ്രയാണത്തിനും തുടക്കമായി. ബിജെപി ദേശീയ ആസ്ഥാനത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് കാമ്പയിന് തുടക്കമിട്ടത്. ദേശീയ ജനറല്‍ സെക്രട്ടറിമാരായ സുനില്‍ ബന്‍സാല്‍, തരുണ്‍ ചുഗ്, നാഷണല്‍ മീഡിയ ഹെഡ് അനില്‍ ബലൂനി, നാഷണല്‍ കോ- മീഡിയ ഹെഡ് ഡോ. സഞ്ജയ് മയൂഖ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ‘വികസിതഭാരതം, ആത്മനിര്‍ഭര്‍ ഭാരതം, വിശ്വമിത്ര ഭാരതം എന്നിവയുടെ ദര്‍ശനം ക്രമാനുഗതമായി യാഥാര്‍ത്ഥ്യമാവുകയാണെന്ന് ജെ.പി. നദ്ദ പറഞ്ഞു. അമൃതകാലത്ത് വികസിതഭാരതം എന്ന ലക്ഷ്യത്തോടെ ഒരു സുപ്രധാന യാത്ര ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. 2024ല്‍ രാജ്യത്തിന്റെ വികസനത്തില്‍ ഗണ്യമായ കുതിച്ചു ചാട്ടം ഉറപ്പാക്കാന്‍ പൊതുജനങ്ങളുടെ ഇടപെടല്‍ സജീവമായി തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രകടനപത്രിക തയാറാക്കുന്നതിനായി രാജ്യത്തെ 250തിലധികം സ്ഥലങ്ങളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ശേഖരിക്കും. ഒരു കോടി നിര്‍ദ്ദേശങ്ങള്‍ ശേഖരിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. 9090902024 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കാനും അവസരമുണ്ട്.
വികസിതഭാരതം – മോദിയുടെ ഗ്യാരന്റി രഥങ്ങള്‍ രാജ്യത്തെ എല്ലാ ലോക്സഭാമണ്ഡലങ്ങളിലും എത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ വികസനപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തി ക്കുന്നതിനാണ് ഈ വീഡിയോവാനുകള്. ഈ വാനുകളിലൂടെയും നിര്‍ദേശങ്ങള്‍ ശേഖരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: