റാഞ്ചി: കളിച്ച രണ്ടാം ടെസ്റ്റില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച അവാര്‍ഡ് നേടിയതിന്റെ ചരിത്ര നേട്ടത്തിലാണ് ധ്രുവ് ജുറെല്‍ എന്ന് ഭാരതത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. 22 വര്‍ഷങ്ങള്‍ക്കിടെ അരങ്ങേറ്റ പരമ്പരയിയിലെ കളിയില്‍ താരമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് ജുറെല്‍ സ്വന്തമാക്കിയത്. 2002-ല്‍ വെസ്റ്റിന്‍ഡീസിനെതിരെ അജയ് രത്രയാണ് അവസാനം ഈ നേട്ടം സ്വന്തമാക്കിയ ഭാരത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍.
90 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള എം എസ് ധോണി ഇതുവരെ രണ്ടേ രണ്ടു തവണ മാത്രമാണ് കളിയിലെ താരമായത്. 33 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള റിഷഭ് പന്തും രണ്ട് തവണ കളിയിലെ താരമായി. 44 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള നയന്‍ മോംഗിയ, 39 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള വൃദ്ധിമാന്‍ സാഹ എന്നിവരും ഇവര്‍ക്ക് മുന്നേ ഓരോ തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക