ചെങ്ങന്നൂര്‍: റെയില്‍വെ സ്റ്റേഷന് വികസനത്തിന് തുടക്കം കുറിക്കുന്ന പരിപാടിയുടെ ശോഭ കെടുത്താന്‍ ശ്രമിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. സമ്മേളനവേദിയാകെ ബിജെപി കയ്യടക്കി എന്നാരോപിച്ചാണ് എംപി വേദി വിട്ടത്. തുടര്‍ന്ന് റെയില്‍വെ പരിസരത്ത് പ്രതിഷേധയോഗം ചേര്‍ന്ന് ബിജെപിയെയുംജില്ലാനേതൃത്വത്തെയും കുറ്റപ്പെടുത്തിസ്വയം പരിഹാസ്യനായി.
രാവിലെ മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം അടക്കം കേള്‍പ്പിക്കാനായി വലിയ എല്‍സിഡി സ്ക്രീനും ആയിരം പേര്‍ക്കിരിക്കാവുന്ന പന്തലും സ്റ്റേഷനില്‍ ഒരുക്കിയിരുന്നു. രാവിലെ പരിപാടിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മുതല്‍ ബിജെപി നേതാക്കളെ കണ്ട് എംപിക്ക് വിറളി പിടിച്ചിരുന്നു. റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ സംസാരിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് രാഷ്ട്രീയകളിയുമായി എംപി കളം നിറഞ്ഞത്.
തന്നൊടൊപ്പം എത്തിയ കോണ്‍ഗ്രസുകാരെ ഉപയോഗിച്ച് സിന്ദാബാദ് വിളിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ നരേന്ദ്രമോദിക്ക് ജയ് വിളിച്ചതോടെ കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യം വിളി അവസാനിപ്പിച്ചു. ഇതിന് ശേഷം റെയില്‍വെ സ്റ്റേഷന് വളപ്പില്‍ ദൂരെ മാറി പ്രതിഷേധയോഗം ചേര്‍ന്നാണ് ബിജെപി ജില്ലാ നേതൃത്വത്തെ അപമാനിക്കും വിധം എംപി പ്രസംഗിച്ചത്.
എട്ടുകാലി മമ്മൂഞ്ഞിന്റെ പണിയാണ് എംപി സ്വീകരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ പ്രതികരിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ താളത്തിനൊത്ത് നില്ക്കാന് ബിജെപിയെ കിട്ടില്ല. ചെങ്ങന്നൂരിന്റെ റെയില്‍വെ വികസനത്തിന് സജീവമായി യാതൊന്നും ചെയ്യാത്ത എംപി, റെയില്‍വെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആളുകളിക്കുകയാണ്. സത്യം വിളിച്ചുപറയും എന്നതിനാലാണ് യോഗത്തിലേക്ക് ബിജെപി ജനപ്രതിനിധികളെ പങ്കെടുപ്പിക്കാത്തത്. വന്ദേഭാരത് അനുവദിപ്പിക്കാനും സ്റ്റേഷന് വികസനം വേഗത്തിലാക്കാനും ബിജെപി ജില്ലാ കമ്മിറ്റി നിരവധി തവണയാണ് റെയില്‍വെയ്ക്കും പ്രധാനമന്ത്രിക്കും നിവേദനം നല്‍കിയത്.
എല്ലാം ശരിയാകുമെന്നായപ്പോള് ക്രെഡിറ്റടിക്കാനായി എംപി ചാടിവീഴുകയാണ് ചെയ്തത്. നാണം കെട്ട സമീപനം ആരാണ് സ്വീകരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. പ്രധാനമന്ത്രി സംസാരിക്കുന്നതിന് മുമ്പ് ചെങ്ങന്നൂരിലെ വേദി ബഹിഷ്കരിച്ച എംപിയോട് ജനങ്ങള്‍ കണക്കുചോദിക്കുമെന്ന് ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: