തിരുവനന്തപുരം: നാവികസേനാ മേധാവി അഡ്മിറല്‍ ആര് ഹരി കുമാര്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹത്തിന്റെ തലസ്ഥാനത്തേക്കുള്ള ആദ്യ ഔദ്യോഗിക യാത്രയാണ് . വൈകുന്നേരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയെയും കണ്ടു.
സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും നേവല്‍ വെറ്ററന്‍സ്, നേവല്‍ എന്‍സിസി കേഡറ്റുകള്‍ എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്യും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്യും.
തിരുവനന്തപുരത്തും പരിസരത്തുമുള്ള വ്യാപാര സ്ഥാപനങ്ങളിലെ നാവിക ആയുധ സ്റ്റോറുകളുടെ വിവിധ ഘടകങ്ങളുടെ നിര്‍മ്മാണ വേളയില്‍ ഗുണനിലവാര ഉറപ്പ് പരിശോധിക്കുന്ന നേവല്‍ ആര്‍മമെന്റ് ഇന്‍സ്പെക്ടറേറ്റും (തിരുവനന്തപുരം) അഡ്മിറല്‍ ആര് ഹരികുമാര്‍ സന്ദര്‍ശിക്കും.
രാജ്യത്തിന്റെ നാവിക പ്രവര്‍ത്തനങ്ങളിലും തന്ത്രപരമായ ആസൂത്രണത്തിലും തിരുവനന്തപുരത്തിന്റെ പ്രാധാന്യം ഈ സന്ദര്‍ശനത്തിലൂടെ എടുത്ത്കാട്ടുകയും, അതുവഴി നഗരത്തിലെ ഇന്ത്യന്‍ നാവികസേനയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: