എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഎഐ രാജ്യത്തുടനീളമുള്ള വിവിധ ബ്രാഞ്ചുകളിലായി 490 ജൂനിയർ എക്സിക്യൂട്ടീവുകളുടെ തസ്തികകളിലേക്കാണ് വിജ്ഞാപനം പുറത്തുവിട്ടിരിക്കുന്നത്. ഏപ്രിൽ രണ്ടിന് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി മെയ് ഒന്നാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.aai.aero എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. ബന്ധപ്പെട്ട വിഷയങ്ങളിൽ GATE-2024-ൽ യോഗ്യത നേടിയ എൻജിനീയറിംഗ് ബിരുദം അല്ലെങ്കിൽ എംസിഎ യോഗ്യതയുള്ളവരെയാകും പരിഗണിക്കുക. ജൂനിയർ എക്സിക്യൂട്ടീവ് (ആർക്കിടെക്ചർ): 3, ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനീയറിംഗ്- സിവിൽ): 90, ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനീയറിംഗ് ഇലക്ട്രിക്കൽ): 106, ജൂനിയർ എക്സിക്യൂട്ടീവ് (ഇലക്ട്രോണിക്സ്): 278, ജൂനിയർ എക്സിക്യൂട്ടീവ് (ഇൻഫർമേഷൻ ടെക്നോളജി): 13 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷകരുടെ പരമാവധി പ്രായപരിധി 27 വയസാണ്. എസ്സി, എസ്ടി വിഭാഗങ്ങളിലുള്ളവർക്ക് അഞ്ച് വർഷും ഒബിസി വിഭാഗങ്ങളിലുള്ള ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷവും ഇളവുണ്ട്. ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം 300 രൂപ ഫീസ് അടയ്‌ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: