ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന കരാർ ഇരു പാർട്ടികളും അന്തിമമാക്കിയതിന് ശേഷം, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആഗ്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്രയിൽ ചേർന്നു. സീറ്റിനെച്ചൊല്ലി തമ്മിൽ തല്ലിയ ഇരു നേതാക്കളും ഒരുമിച്ച് എല്ലാം മറന്ന് വേദിയിലെത്തിയത് അണികൾക്കടകം കൗതുകമായി.
ഇരു പാർട്ടികളും തമ്മിലുള്ള കരാർ അന്തിമമാക്കാൻ സഹായിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും റാലിയിൽ പങ്കെടുത്തു. മോദിക്കെതിരെ നുണയമ്പുകൾ തൊടുത്തുവിടാൻ വേണ്ടി മാത്രമായിരുന്നു ചടങ്ങ് എന്ന നിലയിലായിരുന്നു ഇരുനേതാക്കളുടെയും പ്രസംഗം.
കോൺഗ്രസിൽ നിന്ന് പിന്നാക്ക വിഭാഗങ്ങളും ദലിതരടക്കം അകന്നുമാറുകയും ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട മന്ത്രിമാരാ ടക്കം രാജിവയ്‌ക്കുന്ന സാഹചര്യം നിലനിൽക്കെ ബിജെപി പാവപ്പെട്ടവരെ ബഹുമാനിക്കില്ലെന്ന പൊള്ളത്തരങ്ങളാണ് രാഹുൽ തന്റെ പ്രസംഗത്തിൽ വച്ച് കാച്ചിയത്. അതേ സമയം ഏറെ നാണക്കേട് ഉണ്ടാക്കിയ സീറ്റ് വിഭജന കരാർ പ്രകാരം ഉത്തർപ്രദേശിൽ എസ്പി 62 സീറ്റിലും കോൺഗ്രസ് 17 സീറ്റിലും മത്സരിക്കുമെന്ന് ധാരണയിലെത്തി.
സീറ്റ് വിഭജന നിർദ്ദേശം അംഗീകരിച്ചാൽ മാത്രമേ താൻ ഗാന്ധിയുടെ ന്യായ് യാത്രയിൽ ചേരൂ എന്ന് യാദവ് നേരത്തെ പറഞ്ഞിരുന്നു. ചൊവ്വാഴ്ച റായ്ബറേലിയിൽ നടന്ന യാത്രയിൽ എസ്പി മേധാവി പങ്കെടുത്തിരുന്നില്ല. ഇത് ഇൻഡി മുന്നണിക്ക് ഏറെ നാണക്കേട് ഉണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: