പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ ശക്തികളെ താലോലിച്ച് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പാലക്കാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മൂന്നാം സീറ്റ് കൊടുക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്. മുസ്ലിം വോട്ട് സമാഹരിക്കാന്‍ ഇടതുമുന്നണി നടത്തുന്ന നീക്കങ്ങള്‍ വഴി യുഡിഎഫിനെ ദുര്‍ബലമാക്കുന്നു.
ലീഗ് യുഡിഎഫിനെ ഉപേക്ഷിച്ച് വന്നാല്‍ ആറ് സീറ്റ് നല്‍കാമെന്ന പരോക്ഷമായ വാഗ്ദാനമാണ് എല്‍ഡിഎഫ് നല്‍കുന്നത്. സാമുദായിക ധ്രുവീകരണത്തിലൂടെ കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാതെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്.
ഈരാറ്റുപേട്ടയില്‍ വൈദികനെ ആക്രമിച്ച സംഭവത്തില്‍ അക്രമിയുടെ പേരോ സംഘടന ഏതെന്നോ എന്നുപോലും പോലീസോ മുന്നണികളോ പറയുന്നില്ല. മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കില്‍ കേരളത്തിലുണ്ടാകുന്ന പ്രശ്നം എന്താകുമായിരുന്നുവെന്ന് സുരേന്ദ്രന് ചോദിച്ചു. പാലാ ബിഷപ്പിനെ ആക്രമിച്ചപ്പോഴും കോണ്‍ഗ്രസ് മൗനം പാലിക്കുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ശേഷവും കേരളത്തില്‍ അവര്‍ക്ക് സഹായകരമായ നിലപാടാണ് പോലീസും സര്‍ക്കാരും, കോണ്‍ഗ്രസും സ്വീകരിക്കുന്നത്. പല മതസാമുദായിക സംഘടനാ- രാഷ്ട്രീയ നേതാക്കളെയും, പോലീസ് ഉദ്യോഗസ്ഥരെയും വരെ കൊലപ്പെടുത്താനുള്ള ലിസ്റ്റ് ഇവരുടെ പക്കലില്‍ നിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ എന്ത് നടപടിയാണ് ഉണ്ടായതെന്ന് സുരേന്ദ്രന് ചോദിച്ചു. നവോത്ഥാന നായകനായ മന്നത്ത് പത്മനാഭനെതിരെ ദേശാഭിമാനിയില്‍ വന്ന ലേഖനത്തില്‍ കോണ്‍ഗ്രസും മൗനംപാലിച്ചു.
നവോത്ഥാന നായകന്മാരെ സംരക്ഷിച്ചാല്‍ മുസ്ലിം വോട്ട് നഷ്ടപ്പെടുമെന്ന പേടിയാണ് കോണ്‍ഗ്രസിന്. തെരഞ്ഞെടുപ്പ് സമയത്ത് എന്‍എസ്എസ്, എസ്എന്‍ഡിപി ആസ്ഥാനത്ത് പോയി സഹായം ആവശ്യപ്പെടുന്ന കോണ്‍ഗ്രസ്, ഒരു ആപത്ത് വരുമ്പോള്‍ അവരെ തിരിച്ച് സഹായിക്കുന്നില്ല.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ കഥ കഴിയുമെന്നും യുഡിഎഫ് കേരളത്തില്‍ തകരുമെന്നും സുരേന്ദ്രന് പറഞ്ഞു. മോദിയുടെ വികസനമാണ് കേരളം ചര്‍ച്ചചെയ്യാന്‍ പോകുന്നത്. കേരളത്തില്‍ വന്‍ മുന്നേറ്റ മുണ്ടാക്കാന്‍ എന്‍ഡിഎയ്ക്ക് കഴിയും.
എല്‍ഡിഎഫിനെ എതിര്‍ക്കാന്‍ ബിജെപി മാത്രമേ ഇനി കേരളത്തില്‍ ഉണ്ടാകൂ. കോണ്‍ഗ്രസ് നേതാക്കളുടെ മനസില്‍ ബിജെപിയായത് കൊണ്ടാണ് ആന്റോ ആന്റണി എംപി സുധാകരന്റെ പേര് മാറി തന്റെ പേര് വിളിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ മനസില്‍ പോലും മോദി മോദി എന്നാണ് ഉള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ കിലോയ്ക്ക് 29 രൂപയുടെ ഭാരത് അരി വിതരണം പലര്‍ക്കും സഹിക്കുന്നില്ല.
ആന്ധ്രയിലെ അരിലോബിയുമായി ഉണ്ടാക്കിയ കരാറിനെ ഇത് ബാധിക്കുമെന്ന ആശങ്കയിലാണ് ചിലര്‍ ഭാരത് അരി വിതരണം തടയാന്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ലാഭമല്ല വിതരണം തടയുന്നവരുടെ പ്രശ്നം. തടയാന്‍ ശ്രമിക്കുന്നവരെ ജനം തന്നെ തെരുവില്‍ നേരിടും. കെ-അരി എന്ന ‘കരി’ എന്ന് വരുമെന്ന് അറിയില്ലെന്നും സുരേന്ദ്രന് പരിഹസിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാര്‍ച്ച് ആദ്യ വാരത്തില്‍ ഉണ്ടാകുമെന്നും സംസ്ഥാന ഘടകത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രന് അറിയിച്ചു. പത്രസമ്മേളനത്തില്‍ സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍, വൈസ് പ്രസി. പി.രഘുനാഥ്, പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് എന്നിവരും പങ്കെടുത്തു.
പാലക്കാട് ഹരിക്കാര സ്ട്രീറ്റില്‍ പുതുതായി നിര്‍മിച്ച ബിജെപി ജില്ലാ കാര്യാലയം ഡോ.ശ്യാമപ്രസാദ് മുഖര്‍ജി ഭവന് കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. കോട്ടമൈതാനത്തുനിന്നും ആരംഭിച്ച പാലക്കാട് ലോക്സഭാ മണ്ഡലം കേരള പദയാത്ര ദേശീയ സമിതിയംഗം സി.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സംഗീത സംവിധായകന് പ്രകാശ് ഉള്ള്യേരി തയാറാക്കിയ മോദി ഭാരതം സംഗീത ആല്‍ബം കെ. സുരേന്ദ്രന് ചടങ്ങില്‍ പ്രകാശനം ചെയ്തു. വിവിധ പാര്ട്ടികല്നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവരെ കെ. സുരേന്ദ്രന് സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: