ദുബായ് : മസ്കറ്റിൽ നിന്ന് ഷാർജയിലേക്കുള്ള പുതിയ ബസ് സർവീസ് ഈ മാസം 27 മുതൽ ആരംഭിക്കും. ഒമാൻ ദേശീയ ഗതാഗത കമ്പനിയായ മുവാസലാതാണ് ഈ ബസ് സർവീസ് നടത്തുന്നത്. മുവാസലാത് ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
മസ്കറ്റിൽ നിന്ന് ഷിനാസ് വഴിയാണ് ഈ ബസ് ഷാർജയിലേക്ക് സർവീസ് നടത്തുന്നത്. വൺ-വേ ടിക്കറ്റിന് 10 റിയാൽ, ഇരുവശത്തേക്കും 19 റിയാൽ എന്നീ നിരക്കുകൾ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. അതിർത്തി കടന്നുള്ള യാത്രകൾ കൂടുതൽ യാത്രികരിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ സർവീസ്.
ബസ് ടിക്കറ്റ് മുവാസലാത് വെബ്സൈറ്റിലൂടെ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. യാത്രികർക്ക് ലഗേജ് ഇനത്തിൽ 23 കിലോ വരെയും, ഹാൻഡ്ബാഗ് ഇനത്തിൽ 7 കിലോ വരെയും കൈവശം കരുതാവുന്നതാണ്. ഉദ്ഘാടനയാത്രയുടെ ഭാഗമായി രാവിലെ 6:30-ന് മസ്‌കറ്റിലെ അസയ്‌ബ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ബസ് വൈകീട്ട് 3:40-ന് ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിൽ എത്തിച്ചേരുന്നതാണ്.
ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ 06:30-ന് പുറപ്പെടുന്ന ബസ് ഉച്ചയ്‌ക്ക് 2:30-ന് മസ്‌കറ്റിലെ അസയ്‌ബ ബസ് സ്റ്റേഷനിൽ എത്തിച്ചേരുന്നതാണ്. മസ്കറ്റിൽ നിന്നും, ഷാർജയിൽ നിന്നും വൈകീട്ടും ഓരോ ബസ് വീതം സർവീസ് നടത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: