റിലീസിനൊരുങ്ങുന്ന തന്റെ ജയ് ഗണേഷ് എന്ന സിനിമയ്ക്കെതിരെ സോഷ്യല്‍ മീഡിയിയല്‍ ഉയരുന്ന നെഗറ്റീവ് റിവ്യൂവിന് മറുപടി കൊടുത്ത് എത്തിയിരിക്കുകയാണ് നടനിപ്പോള്‍. റിലീസിന് മുന്‍പ് തന്നെ സിനിമയെ പറ്റി പറഞ്ഞ യൂട്യൂബ് വ്ളോഗറുടെ വീഡിയോയടക്കം പങ്കുവെച്ചാണ് നടന് എത്തിയിരിക്കുന്നത്. മാത്രമല്ല ഏപ്രില്‍ പതിനൊന്നിന് ഈ പറയുന്നവരുടെ പരിഹാസം വീണ് ഉടയുമെന്നും നടന് വ്യക്തമാക്കുന്നു.
ഒരു സിനിമ എന്ന നിലയില്‍ ജയ് ഗണേഷ് എന്താണെന്ന് ഈ മനുഷ്യന് അറിയില്ല! ഇക്കൂട്ടര്‍ എന്റെ സിനിമകളെ അവരുടെ രാഷ്ട്രീയ വീക്ഷണവുമായി ബന്ധിപ്പിക്കുന്നത് ഉദ്ദേശ്യം എന്താണെന്ന് എനിക്ക് പൂര്‍ണ്ണമായും മനസ്സിലാവും. പുറത്തുവരുന്ന ഓരോ സിനിമയും എന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിനുള്ള ചവിട്ടുപടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഠിനമായി ശ്രമിക്കുന്നുണ്ട്. ഞാനതിനെ തികച്ചും അഭിനന്ദിക്കുന്നു.
കേരളത്തിലും പരിസരങ്ങളിലും നടക്കുന്ന എല്ലാ കാര്യങ്ങളെയും ജയ് ഗണേഷ് സിനിമയുമായി ബന്ധിപ്പിക്കാന്‍ തീവ്രമായി ശ്രമിക്കുകയും ചെയ്യുന്ന ഒരാളുടെ വീഡിയോ ഞാനിവിടെ പങ്കുവെക്കുകയാണ്. ഈ സംഭവിക്കുന്നതെല്ലാം എന്റെ മാര്‍ക്കറ്റിംഗ് ഗിമ്മിക്കിന്റെ ഭാഗമാണെന്നാണ് ഇവര്‍ ഇതിലൂടെ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്.
ഇതുപോലെയുള്ള ഡിജിറ്റല്‍ ഉള്ളടക്കത്തിന് യൂട്യൂബ് പണം നല്‍കുമെന്നും അത് നിങ്ങളുടെ ജീവിതം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ നിരത്തി നിരാശനായ ഒരു മനുഷ്യനെപ്പോലെ ആകാതിരിക്കാന്‍ ശ്രമിക്കുക. റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ പരാമര്‍ശിച്ച്, അതിനെ ഒരു അജണ്ട സിനിമയായി ഉള്‍പ്പെടുത്തുകയും അതില്‍ നിന്ന് വരുമാനം നേടുകയും ചെയ്യുന്നത് ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ എവിടെയാണെന്ന് കാണിക്കുന്നതാണ്.
നിങ്ങളുടെ ഈ പരിഹാസം ഏപ്രില്‍ 11-ന് വീണയുടയും. അന്നാണ് ജയ് ഗണേഷ് റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 1 ഏപ്രില്‍ വിഡ്ഢി ദിനമാണ്, എന്നാല്‍ നിങ്ങള്‍ക്ക് അത് ഏപ്രില്‍ 11 നും ആയിരിക്കും. അവന്റെ കണ്ടന്റ് നന്നായി ആസ്വദിച്ചു. ജയ് ഗണേശിനെ അടിസ്ഥാനമാക്കിയുള്ള ഇതുപോലെയുള്ള വീഡിയോ ചെയ്ത് നിങ്ങള്‍ ജീവിതത്തെ അതിജീവിക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എന്നുമാണ് ഉണ്ണി മുകുന്ദന് പറഞ്ഞിരിക്കുന്നത്.
ഉണ്ണി മുകുന്ദന് നായകനായിട്ടെത്തുന്ന പുതിയ സിനിമയാണ് ജയ് ഗണേഷ്. മഹിമ നമ്പ്യാരാണ് നായിക. രഞ്ജിത്ത് ശങ്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണി മുകുന്ദന് ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
അതേ സമയം ഉണ്ണി മുകുന്ദന് പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നത് പോലെ റിലീസിന് മുന്‍പ് സിനിമ പബ്ലിസിറ്റിയാവാന് വേണ്ടി നടത്തുന്ന ഗിമ്മിക്ക് തന്നെയാണ് ഇതെന്നാണ് ചിലര്‍ കമന്റിട്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ പൊക്കിപ്പിടിച്ച് വരുമ്പോഴല്ലേ നാട്ടുകാരെല്ലാം കാണുന്നത്. ഇതൊക്കെ കാണാതെ വിടുന്നതായിരുന്നു നല്ലത്.
എന്തായാലും തുടക്കം കുറിച്ചു. ഇനി ധൈര്യമായി മുന്നോട്ട് പോകാം. ആനപ്പുറത്ത് ഇരിക്കുന്ന പാപ്പാനെ നോക്കി താഴേ നില്ക്കുന്ന നായ കുരച്ചിട്ടു എന്ത് കാര്യം? പട്ടികളങ്ങനെ കുരച്ച് കൊണ്ടിരിക്കും. പടയ്ക്ക് പുറപ്പെട്ട നായര്‍ മുന്നോട്ട് തന്നെ പോവണം. കുറേ പാഷാണത്തിലെ കൃമികള്‍, ഇറങ്ങിയിട്ടുണ്ട്, വിഖ്യാത ചലച്ചിത്ര നിരൂപകന് ആയിരുന്ന കോഴിക്കോടന്‍ വരെ നാണിച്ച് പോകുന്ന തരത്തില്‍. തിന്നിട്ടു എല്ലിന്റെ ഇടയില്‍ കയറിയ ദുര്‍മേദസ്സ് കാണിക്കുന്നതാണ് എന്ന് മാത്രം കരുതുക. വിപരീതവും വിരോധവും വാക്കുകളില്‍ ക്ലിക്ക് ചെയ്യാതെ സൂക്ഷിക്കുക. എന്നിങ്ങനെയാണ് ഉണ്ണി മുകുന്ദന് പിന്തുണ അറിയിച്ചുകൊണ്ടുള്ള കമന്റുകള്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: