ടെല്‍ അവീവ്: യുദ്ധ മേഖലയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഹമാസ് ഭീകരരെ പിടികൂടി ഇസ്രായേല്‍ സൈന്യം. ഖാന് യൂനിസിലെ യുദ്ധ പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം പൊതുജനങ്ങളെ മാറ്റുന്നതിനിടയിലാണ് ഭീകരരും രക്ഷപ്പെടാന്‍ ശ്രമിച്ചത്. നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് സംഭവം നടന്നതെന്ന് ഐഡിഎഫ് അറിയിച്ചു.
ഖാന് യൂനിസില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ സൈന്യം നിരവധി ഭീകരരെ കൊല്ലുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഗാസയിലെ മറ്റ് പ്രദേശങ്ങളില്‍ സൈനികരുടെ നേതൃത്വത്തില്‍ റെയ്ഡുകള്‍ നടക്കുകയാണ്. നഗരത്തിന്റെ മറ്റൊരു ഭാഗത്ത് പ്രവര്‍ത്തിക്കുകയായിരുന്ന ഹമാസ് സ്ക്വാഡിനെ ഡ്രോണുകള്‍ കണ്ടെത്തുകയും വ്യോമാക്രമണത്തില്‍ വധിക്കുകയും ചെയ്തു.
സെയ്ടൂണിലെ വടക്കന്‍ ഗാസ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൈനികര്‍ നിരവധി ഭീകരരെ വധിക്കുകയും റോക്കറ്റ് വിക്ഷേപണ കേന്ദ്രം നശിപ്പിക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: