മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഉദ്യോഗത്തില്‍ പ്രമോഷന് ലഭിക്കും. ഷെയറുകളില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും. രക്തസമ്മര്‍ദ്ദമുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഉന്നതവിദ്യാഭ്യാസ പുരോഗതിയുണ്ടാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ചെറുയാത്രകള് സുഖകരമായി ഭവിക്കും. സന്താനങ്ങള്‍ മുഖേന ധനാഗമമുണ്ടാകുന്നതാണ്. മാതാവിന് ശ്രേയസ്സ് വര്‍ധിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനുവേണ്ടി വളരെയധികം പ്രയത്നിക്കും. സാഹിത്യപരമായോ രാഷ്ട്രീയമായോ വാദപ്രതിപാദത്തിലേര്പ്പെടാനുള്ള പ്രവണതയുണ്ടാകും. കര്‍മരംഗം പുഷ്ടിപ്പെടും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വീടുപണിയിലും മറ്റും വേണ്ടത്ര പുരോഗതിയുണ്ടാവില്ല. കരാര്‍ ജോലി ഏറ്റെടുക്കുന്നവര്‍ക്ക് വലിയ ഗുണമുണ്ടാവില്ല. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. കുടുംബത്തില്‍ ഐശ്വര്യവും മനസമാധാനവം നിലനില്ക്കും. ഉദ്ദിഷ്ടകാര്യങ്ങള്‍ സാധ്യമാകും. ആത്മവിശ്വാസം വര്‍ധിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ഭാര്യയുടെ വീട്ടുകാരുമായി സ്വത്തുതര്ക്കങ്ങളുണ്ടായേക്കാം. വീട്ടില്‍ ചില ദൈവിക കര്‍മങ്ങള്‍ നടത്താനിടയുണ്ട്. അവനവന് ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ഭര്‍ത്താവിന്റെ ജോലിക്ക് ചില പ്രശ്നങ്ങള്‍ നേരിട്ടേക്കാം. വ്യാപാരരംഗത്ത് പ്രതീക്ഷിക്കാത്ത ചില സംഭവവികാസങ്ങള്‍ ഉണ്ടായേക്കും.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)
ഉദ്യോഗത്തില്‍ പ്രമോഷന് ലഭിക്കും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ച അനുഭവപ്പെടും. വാഹനങ്ങളില്‍നിന്ന് നല്ല വരുമാനം ഉണ്ടാകാനിടയുണ്ട്. പണപരമായി സാമാന്യം ഉയര്‍ച്ച അനുഭവപ്പെടും. എല്ലാ തൊഴിലുകളില്‍നിന്നും കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
വ്യാപാര സംബന്ധമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും. അവനവന് ചെയ്ത് സത്കര്മങ്ങളുടെ ഫലമനുഭവിക്കും. വിവിധ സ്ഥലങ്ങളില്‍നിന്ന് ധനാഗമം ഉണ്ടാകും. ഭൂമി, വാഹനങ്ങള്‍ മുതലായവ അധീനതയില്‍ വന്നുചേരും. യുവാക്കളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. വാഹനങ്ങള്‍ക്ക് റിപ്പയര്‍ ആവശ്യമായിവരും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
കൂട്ടുകുടുംബമായി താമസിക്കുന്നവര്‍ക്ക് ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായേക്കും. വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും. ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് ധനാഗമമുണ്ടാകും. മാതൃസമ്പത്ത് ലഭിക്കും. പലവിധ സുഖഭോഗങ്ങള്‍ അനുഭവിക്കാനിടവരും. അവനവന്റെ കാര്യങ്ങള്‍ നോക്കാന്‍ സമയമുണ്ടാകില്ല.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കും. കുടുംബത്തില്‍ സുഖവും സമാധാനവും ഉണ്ടാകും. പൊതുവേ ആനന്ദവും അഭിവൃദ്ധിയും അനുഭവപ്പെടും. അധികാരശക്തി വര്‍ധിക്കും. ഹോട്ടല്‍ ബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. ജീവിതരീതിയില്‍ ചില ചിട്ടകള്‍ വരുത്തും. സത്കര്‍മങ്ങള്‍ക്കായി പണം ചെലവഴിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
നൂതന ഗൃഹനിര്‍മാണത്തിന് തുടക്കം കുറിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. തങ്ങളുടെ അധീനതയിലുള്ള വസ്തുക്കളില്‍ മറ്റുള്ളവര്‍ അധികാരംസ്ഥാപിക്കും. അനാവശ്യമായ യാത്രകള്‍ ചെയ്യേണ്ടിവരും. മറ്റുള്ളവരുടെ ആദരവ് കൈപ്പറ്റും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഉള്ള തൊഴിലിന് പുറമെ മറ്റൊരു ഉത്തരവാദിത്വംകൂടി ഏറ്റെടുക്കേണ്ടിവരും. പല കാര്യങ്ങളിലും പിടിവാശി ദോഷം ചെയ്യുന്നതാണ്. കാര്‍ഷികാദായം ലഭിക്കും. വ്യവഹാരാദികളില്‍ വിജയം വരിക്കും. സാമ്പത്തികനിലയും അന്തസ്സും നിലനിര്‍ത്തുന്നതിനും ഉയര്‍ത്തുന്നതിനും ശ്രമം നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്യും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ധനനഷ്ടം സംഭവിക്കും. ബന്ധുക്കളുടെ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. കുടുംബസൗഖ്യം കുറയും. മനസ്സിനെ അസ്വസ്ഥമാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. ഗുരുജനങ്ങളുടെ അഭിപ്രായത്തെ വകവെക്കാതെ ചെന്നിറങ്ങുന്ന കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് കാലതാമസം വരും. പിതൃസ്വത്തിനെച്ചൊല്ലി കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാനിടയുണ്ട്. സിനിമ, കല എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡുകളോ പ്രശംസകളോ ലഭിക്കാനിടയുണ്ട്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. യുവജനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: