ഗുവാഹത്തി: ഇന്ത്യാ റബര്‍ മീറ്റിന് ഗുവാഹത്തിയില്‍ തുടക്കമായി. ആട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ ചെയര്‍മാനും ജെ.കെ. ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയുമായ അന്‍ഷുമാന്‍ സിംഘാനിയ ഇന്ത്യാ റബര്‍ മീറ്റ് 2024 (ഐആര്‍എം 2024) ഉദ്ഘാടനം ചെയ്തു.
ഗുവാഹത്തിയിലെ ഹോട്ടല്‍ കിരണ്ശ്രീ ഗ്രാന്റില്‍ നടക്കുന്ന സമ്മേളനത്തില്‍ റബര്‍ ബോര്‍ഡ് ചെയര്മാന് ഡോ. സാവര്‍ ധനാനിയ വിഷയാവതരണം നടത്തി. ഇന്ത്യാ റബര്‍ മീറ്റ് ഫോറത്തിന്റെ പ്രസിഡന്റും റബര്‍ബോര്‍ഡ് എക്സി. ഡയറക്ടറുമായ എം. വസന്തഗേശന്‍, ഇന്ത്യാ റബര്‍ മീറ്റ് 2024-ന്റെ ഓര്‍ഗനൈസിങ് കമ്മിറ്റി വൈസ് ചെയര്മാന് വിനോദ് സൈമണ്‍ എന്നിവര്‍ സംസാരിച്ചു.
റബര്‍ ബോര്‍ഡും റബ്ബര്‍മേഖലയിലെ പ്രമുഖസംഘടനകളും അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യാ റബ്ബര്‍ മീറ്റ് ഫോറം (ഐആര്‍എംഎഫ്) ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന സമ്മേളനങ്ങളില്‍ ഏഴാമത്തേതാണ് ഇപ്പോള്‍ ഗുവാഹത്തിയില്‍ നടക്കുന്നത്. സമ്മേളനം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: