തിരുവനന്തപുരം: എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഇസ്ലാംമതം സ്വീകരിച്ചു എന്ന് പറയുന്ന വ്യാജവാര്‍ത്ത മാതൃഭൂമിയുടെ ഓണ്‍ലൈന്‍ പത്രത്തിന്റെ പേരില്‍ പ്രചരിക്കുന്നതായി പരാതി. ഇത് വ്യാജമായ സമൂഹമാധ്യമങ്ങളില്‍ ആരൊക്കെയോ പ്രചരിപ്പിക്കുന്നതാണെന്ന് പറയപ്പെടുന്നു.
ഫാക്ട് ചെക്ക് നടത്തിയ ചില വെബ്സൈറ്റുകള്‍ തന്നെ ഈ വാര്‍ത്ത വ്യാജമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. താൻ ഇതുവരെ മതം മാറിയിട്ടില്ലെന്നും ജനിച്ച മതത്തിൽ തന്നെയാണുള്ളതെന്നും ഉള്ള ആലങ്കോട് ലീലാകൃഷ്ണന്റെ തന്നെ പ്രതികരണവും പുറത്തുവന്നിരുന്നു.
അടുത്തിടെ ചില സാഹിത്യക്യാമ്പുകളില്‍ ഭഗവദ് ഗീത പരാജയമാണെന്നും രാമനും കൃഷ്ണനുമെല്ലാം ഇതിഹാസപുരുഷന്മാരല്ല വെറും കഥാപാത്രങ്ങളാണെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ പ്രസ്താവിച്ചിരുന്നു. ഇത് വിവാദമായിരുന്നു. അതിന് പിന്നാലെ ഖുര്‍ആനെ പ്രകീര്‍ത്തിച്ചും ഇദ്ദേഹം പ്രസംഗിച്ചിരുന്നു. ഖുര്‍ആന്‍ കണ്ണുപൊട്ടിക്കുന്ന ഗ്രന്ഥമല്ല, കണ്ണു തുറപ്പിക്കുന്ന ഗ്രന്ഥമാണ് എന്ന രീതിയിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. ഇതോടെ ആലങ്കോട് ലീലാകൃഷ്ണനെതിരെ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: