പത്തനംതിട്ട: വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ശേഷം അഗ്‌നിരക്ഷാ സേന താഴെ ഇറക്കി. പറക്കോട് സ്വദേശി രതീഷ് കുമാര്‍ കഴിഞ്ഞ രാത്രി 10 മണിയോടെയാണ് സ്ഥലത്തെ 110 കെ വി വൈദ്യുതി ടവറില്‍ കയറിയത്. കയ്യില്‍ പെട്രോളും ഉണ്ടായിരുന്നു.
ഇയാളെ താഴെയിറക്കാന്‍ രാത്രി തുടങ്ങിയ ശ്രമം പുലര്‍ച്ചെയാണ് അവസാനിച്ചത്. യുവാവിന്റെ പരാക്രമം കാരണം പ്രദേശത്ത് മൂന്ന് മണിക്കൂറോളം വൈദ്യുതി മുടങ്ങി.
തന്റെ പ്രണയിനിയെ സ്ഥലത്ത് എത്തിച്ചാല്‍ മാത്രമെ താഴെ ഇറങ്ങൂ എന്നായിരുന്നു രതീഷ് വാശി പിടിച്ചത്. ഉടന്‍ തന്നെ അപകടം ഒഴിവാക്കാന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
വിവാഹിതനായ രതീഷിന്റെ ഭാര്യയെയും കാമുകിയെയും പൊലീസ് സ്ഥലത്ത് എത്തിച്ചു. എന്നാല്‍ കാമുകി നിര്‍ബന്ധിച്ചപ്പോഴാണ് രതീഷ് താഴെ ഇറങ്ങിയത്. അപ്പോഴേക്കും രാത്രി ഒരു മണി കഴിഞ്ഞിരുന്നു. ജാമ്യമില്ലാ വകുപ്പായ പൊതുമുതല്‍ നശിപ്പിച്ചു എന്ന കുറ്റം ചുമത്തി രതീഷിനെതിരെ അടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: