കൊച്ചി: ഭക്ഷണത്തിന് നല്കിയ കറിയില്‍ ഗ്രേവി കുറഞ്ഞെന്നാരോപിച്ച് തട്ടുകട ഉടമയ്ക്കും ഭാര്യയ്ക്കും മര്‍ദ്ദനം. പിറവത്താണ് സംഭവം.
ഫാത്തിമ മാതാ സ്കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനനെയും ഭാര്യയെയുമാണ് മര്‍ദ്ദിച്ചത്.ഇടുക്കി തൂക്കുപാലം സ്വദേശികളാണ് ഇവരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്.
മര്‍ദനത്തില്‍ പരിക്കേറ്റ മോഹനനും ഭാര്യയും പിറവം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.എട്ടുപേരാണ് തങ്ങളെ മര്‍ദ്ദിച്ച സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് ഇവര്‍ പറഞ്ഞു.സംഭവത്തില്‍ പിറവം പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: