ദോഹ: മുംബൈ ആസ്ഥാനമായുള്ള ബജറ്റ് എയർലൈനായ ആകാശ എയർ അന്താരാഷ്‌ട്ര സർവീസ് ആരംഭിക്കുന്നു. മാർച്ച് 28 മുതൽ ദോഹയിൽ നിന്ന് മുംബൈയിലേക്ക് വ്യോമയാന സർവീസുകൾ ആരംഭിക്കുന്നതായി കമ്പനി അറിയിച്ചു.
പ്രതിവാരം നേരിട്ടുള്ള നാല് വിമാനസർവീസുകളാണ് ദോഹയ്‌ക്കും, മുംബൈയ്‌ക്കുമിടയിൽ ആകാശ എയർ പ്രഖ്യാപിച്ചിരിക്കുന്നത്.
ആകാശ എയർ നടത്തുന്ന ആദ്യ അന്താരാഷ്‌ട്ര സർവീസാണിത്. മാർച്ച് 28 മുതൽ പ്രതിവാരം ബുധൻ, വ്യാഴം, ശനി, ഞായർ എന്നീ ദിനങ്ങളിലാണ് ആകാശ എയർ ദോഹയ്‌ക്കും, മുംബൈയ്‌ക്കുമിടയിൽ സർവീസ് നടത്തുന്നത്. ടിക്കറ്റുകൾ ആകാശ എയർ വെബ്‌സൈറ്റിൽ ലഭ്യമാണ്
പ്രതിവാരം ബുധൻ, വ്യാഴം, ശനി, ഞായർ എന്നീ ദിനങ്ങളിൽ താഴെ പറയുന്ന സമയക്രമം പാലിച്ചാണ് ഈ സർവീസുകൾ:
ദോഹ – മുംബൈ – QP71 – ദോഹയിൽ നിന്ന് രാത്രി 8.40-ന് യാത്ര പുറപ്പെട്ട് മുംബയിൽ പിറ്റേന്ന് പുലർച്ചെ 2.45-ന് എത്തിച്ചേരുന്നു.
മുംബൈ – ദോഹ – QP70 – മുംബൈയിൽ നിന്ന് വൈകീട്ട് 5.45-ന് യാത്ര പുറപ്പെട്ട് ദോഹയിൽ രാത്രി 7.40-ന് എത്തിച്ചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: