തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ ഇന്ന് പകല്‍ രണ്ടുമണി മുതല്‍ നാളെ രാത്രി 8 വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
24, 25 തീയതികളില്‍ ആറ്റിങ്ങല്‍ ഭാഗത്തു നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട ചരക്കു വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ഹെവി വാഹനങ്ങള്‍ കഴക്കൂട്ടത്തു നിന്നു ബൈപ്പാസ് റോഡ് വഴിയും ശ്രീകാര്യം കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയും പോകണം. പേരൂര്‍ക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ഊളന്പാറ ശാസ്തമംഗലം ഇടപ്പഴിഞ്ഞി പൂജപ്പുര വഴിയും പോകണം.
വെഞ്ഞാറമൂട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയാണ് പോകേണ്ടത്. നെയ്യാറ്റിന്‍കര നിന്നും കഴക്കൂട്ടത്തേക്കു് പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം-വിഴിഞ്ഞം എന്‍എച്ച് ബൈപ്പാസ് റോഡ് വഴി പോകണം.
പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളുമായി ആറ്റിങ്ങല്‍, കൊല്ലം വെഞ്ഞാറമൂട്, കിളിമാനൂര്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ഈഞ്ചക്കല്‍ ചാക്ക കഴക്കൂട്ടം-ബൈപാസ് വെട്ടുറോഡ് വഴി പോകണം. 25ന് 8 മണിവരെ നഗരാതിര്‍ത്തിക്കുള്ളില്‍ ഹെവി വാഹനങ്ങള്‍, കണ്ടെയ്നര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ റോഡുകളിലോ സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: