പാലക്കല്‍ മാധവമേനോന്റെ നിര്യാണം ഹൈന്ദവ സംഘടനകള്‍ക്ക് വലിയ നഷ്ടമാണെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യകാരിയംഗവും ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ സമിതിയംഗവുമായ വി.കെ. വിശ്വനാഥന് പറഞ്ഞു.
ക്ഷേത്ര സംരക്ഷണ സമിതി തൃശൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലയില്‍ സജീവ നേതൃത്വം വഹിച്ചിരുന്നു. സമിതിയുടെ രക്ഷാധികാരി എന്ന നിലയിലും ഇപ്പോള്‍ സജീവമായിരുന്നു. മാധവ്ജിയോടൊപ്പം സമിതിയുടേയും ആലുവ തന്ത്രവിദ്യാപീഠത്തിന്റേയും വളര്‍ച്ചക്ക് ശ്രദ്ധേയമായ സംഭാവനകള്‍ അദ്ദേഹം നല്കി.
ഔദ്യോഗിക ചുമതലകളിലും മാതൃകാ വ്യക്തിത്വത്തിനുടമയായിരുന്നു മാധവ മേനോന്. സംഘടനാ പ്രവര്‍ത്തകര്‍ക്ക് എന്നും പ്രേരണ നല്‍കിയിരുന്ന സ്നേഹനിധിയായ കാരണവരെയാണ് നഷ്ടമായതെന്നും വിശ്വനാഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: