Categories: Kerala

സുരേഷ് ഗോപിയുടെ ജനസമ്പര്‍ക്ക പരിപാടി ഇനി എസ്ജി കോഫി ടൈംസ് മുംബൈയിലും പൂനെയിലും

Published by

മുംബൈ: ചലച്ചിത്രതാരവും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ ജനസമ്പര്‍ക്ക പരിപാടിയായ എസ്ജി കോഫി ടൈംസ്-ഹൃദയപൂര്‍വ്വം സുരേഷ് ഗോപി മുംബൈയിലും പൂ
നയിലും സംഘടിപ്പിക്കുന്നു. മാര്‍ച്ചിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തൃശ്ശൂരിലെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച എസ്ജി കോഫി ടൈംസ് പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയുവാനും അവയ്‌ക്കുള്ള പരിഹാരം കണ്ടെത്താനുമുള്ള ജനസമ്പര്‍ക്ക പരിപാടിയാണ്. സുരേഷ് ഗോപിയുടെ ജനസമ്പര്‍ക്ക പരിപാടി മഹാരാഷ്‌ട്രയില്‍ എത്തുന്നത് പ്രവാസി മലയാളികള്‍ വളരെ പ്രതീക്ഷയോടാണ് നോക്കി കാണുന്നത്.

ബിജെപി മഹാരാഷ്‌ട്ര കേരള സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെയും മഹാരാഷ്‌ട്രയില്‍ മലയാളി വോട്ടര്‍മാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെയും വിജയത്തിന് വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ബിജെപി മഹാരാഷ്‌ട്ര കേരള സെല്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ബി. ഉത്തംകുമാര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക