തിരുവനന്തപുരം: പിണറായി വിജയന്‍ മാറേണ്ടിവന്നാല്‍ പകരം മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് പെട്ടന്നുള്ള ഉത്തരമായിരുന്നു കെ രാധാകൃഷ്ണന്‍. രണ്ടാമത്തെ ഉത്തരം കെ കെ ഷൈലജ. രണ്ടുപേരും പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍.
ഇരുവരേയും ലോകസഭയിലേയ്‌ക്ക് മത്സരിപ്പിക്കുന്നതിനു പിന്നില്‍ ദുഷ്ടലാക്കന്ന ആരോപണം പാര്‍ട്ടിയില്‍ ശക്തമാകുന്നു. മരുമകനെ മുഖ്യമന്ത്രി കസേരിയില്‍ വാഴിക്കാനുള്ള വഴിതെളിക്കാന്‍ വിലങ്ങുതടിയാകാന്‍ സാധ്യതയുള്ളവരെ വെട്ടിമാറ്റുകയാണ്.
ആറുതവണ എം എല്‍ എ ആയ പിണറായി വിജയന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വര്‍ഷത്തെ പാര്‍ലമെന്റെറി പാര്‍ട്ടി പരിചയം ഉള്ള നിലവിലെ സിപിഎം നിയമസഭാ അംഗങ്ങളാണ് കെ രാധാകൃഷ്ണനും കെ കെ ഷൈലജയും. ഇരുവരും അഞ്ചാം തവണയാണ് നിയമസഭയില്‍ എത്തിയത്.
മുതിര്‍ന്ന അംഗങ്ങളെ എല്ലാം മാറ്റി നിര്‍ത്തി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതുതന്നെ പിണറായി വിജയന്റെ കല്പന അക്ഷരം പ്രതി അനുസരിക്കുന്നവരെ മാത്രം ഒപ്പം കൂട്ടുക എന്ന ഉദ്ദേശ്യത്തിലാണ്. അത് സാധിച്ചെടുക്കുകയും ചെയ്തു. ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് രാധാകൃഷ്ണനേയും ഷൈലജയേയും മത്സരിപ്പിച്ചത്. മരുമകന്‍ മുഹമ്മദ് റിയാസിനെ മന്ത്രി സഭയില്‍ എടുത്തിട്ടു പോലും പാര്‍ട്ടിയില്‍നിന്ന് എതിര്‍ശബ്ദം ഉയര്‍ന്നില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നയിച്ചത് പിണറായി ആണെങ്കിലും ഫലം വന്നശേഷം ആരോഗ്യ കാരണം പറഞ്ഞ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി നില്‍ക്കുകയും കെ കെ ഷൈലജയെ മുഖ്യമന്ത്രി ആക്കുമെന്നും വിശ്വസിച്ച പാര്‍ട്ടി പ്രവര്‍ത്തകരുണ്ട്. പിണറായി വിജയനു കിട്ടയതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ഷൈലജ ജയിച്ചപ്പോള്‍ അത് പ്രതീക്ഷിച്ചവരും ഉണ്ട്. സ്ത്രീപക്ഷം പറയുന്ന സിപിഎമ്മിന് ഇതേവരെ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്ന രാഷ്‌ട്രീയ കളങ്കം മാറ്റാപ്പെടുമെന്ന് സ്വപ്‌നം കണ്ടവരും ഉണ്ട്. എന്നാല്‍ ഷൈജലയെ മന്ത്രി സഭയില്‍ പോലും എടുക്കാതെ പിണറായി അപ്രമാദിത്വം തെളിയിച്ചു.
കെ രാധാകൃഷ്ണന്റെ കാര്യത്തിലും സമാനതയാണ്. ചേലക്കരയില്‍ നിന്ന് അഞ്ചാം തവണയും ജയിച്ച കെ രാധാകൃഷ്ണനെ മുഖ്യമന്ത്രി ആക്കിയാല്‍ നല്‍കുന്ന സന്ദേശം വലുതായിരിക്കുമെന്ന് പാര്‍ട്ടിയിലെ ആദര്‍ശ വാദികള്‍ അടക്കം പറഞ്ഞു. പിന്നോക്ക വിഭാഗക്കാരനെ പോളിറ്റ് ബ്യുറോയില്‍ പോലും എടുക്കാന്‍ വൈമനസ്യം കാട്ടുന്ന പേരുദോഷം കഴുകാന്‍ സഹായിക്കുമെന്ന് ചിന്തിച്ചു. മുന്‍മന്ത്രിയും മുന്‍ സ്പീക്കറും മുന്‍ചീഫ് വിപ്പും ആയിരുന്ന രാധാകൃഷ്ണനെ മന്ത്രി സഭയില്‍ എടുത്തെങ്കിലും അപ്രധാനവകുപ്പുകള്‍ നല്‍കി അപമാനിച്ചു. മന്ത്രിസഭയിലെ രണ്ടും മൂന്നും നാലും സ്ഥാനങ്ങളൊക്കെ കന്നിക്കാരായ എംഎല്‍എയ്‌ക്ക് നല്‍കി.
മരുമകന്‍ മുഹമ്മദ് റിയാസിന് പ്രധാനവകുപ്പുകള്‍ നല്‍കി എന്നുമാത്രമല്ല, മികച്ച മന്ത്രി എന്നു സ്ഥാപിച്ചെടുക്കാന്‍ വേണ്ടതെല്ലാം കാട്ടിക്കൂട്ടുകയും ചെയ്തു.
പിണറായി വിജയനെതിരായ വീണ്ടും കേസുകള്‍ മുറുകുമ്പോള്‍ മുഖ്യമന്ത്രി പദം ചോദ്യ ചിഹ്നമായാല്‍ ‘മരുമോനെ’ പിന്‍ഗാമിയാക്കുന്നതില്‍ ഒരു തടസ്സവും ഉണ്ടാകരുത്. വനിത, പിന്നോക്കം എന്നതിനൊക്കെ ഉപരിയാണ് ന്യൂനപക്ഷം എന്ന ചിന്ത നയിക്കുന്ന പാര്‍ട്ടിയില്‍ അത് സാധിച്ചെടുക്കാന്‍ പിണറായി വിജയന് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: